HOME
DETAILS

തിരുത്തിത്തീരാതെ റേഷന്‍ കാര്‍ഡ്

  
backup
July 09 2018 | 06:07 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%80%e0%b4%b0%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d


നാദാപുരം: റേഷന്‍ കാര്‍ഡ് അപേക്ഷകരുടെ ദുരിതം അവസാനിക്കുന്നില്ല. നാലു വര്‍ഷംമുന്‍പ് പുതിയ കാര്‍ഡ് അനുവദിക്കാനുള്ള നീക്കം തുടങ്ങിയതു മുതല്‍ ആരംഭിച്ച ദുരിതം ഇപ്പോഴും തുടരുകയാണ്. 2014ല്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളുടെയും സമ്പൂര്‍ണവിവരങ്ങള്‍ ശേഖരിച്ചുകൊണ്ടാണു നടപടികള്‍ക്കു തുടക്കമിട്ടത്. എന്നാല്‍ ഡാറ്റ എന്‍ട്രി സമയത്തു വന്ന പിഴവുകള്‍ കാരണം വീണ്ടും ഇവ സമര്‍പ്പിക്കേണ്ടി വന്നു. പിന്നീട് രണ്ടുതവണയാണു തിരുത്തലുകള്‍ നടത്തിയത്.
പുതുക്കി സമര്‍പ്പിച്ച അപേക്ഷയുടെ അന്തിമ പരിശോധനയ്ക്കുശേഷം വിതരണം ചെയ്ത കാര്‍ഡുകളില്‍ വീണ്ടും തെറ്റുകള്‍ കടന്നുകൂടിയതോടെ ഉടമകള്‍ ഇവ തിരുത്താനായി താലൂക്ക് കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ ഓഫിസില്‍ കയറിയിറങ്ങുകയാണ്. ഇതിനിടയിലാണു പുതിയ കാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചത്. താലൂക്ക് സപ്ലൈ ഓഫിസിലും പഞ്ചായത്തുതല ക്യാംപുകളിലുമാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഇതിനുള്ള രേഖകള്‍ ശരിയാക്കാനുള്ള പെടാപാടിലാണു കുടുംബനാഥര്‍. റേഷന്‍ ആവശ്യങ്ങള്‍ക്കു പുറമെ ഔദ്യോഗികരേഖ എന്ന നിലയില്‍ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവ റേഷന്‍ കാര്‍ഡാണ് ആവശ്യപ്പെടുന്നത്. അതിനാലാണു സാമ്പത്തികനിലയില്‍ വ്യത്യാസമില്ലാതെ ജനങ്ങള്‍ കാര്‍ഡിനായി പരക്കംപായുന്നത്.
2015ല്‍ പുതുക്കിനല്‍കേണ്ടിയിരുന്ന റേഷന്‍ കാര്‍ഡ് മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണു വിതരണത്തിനെത്തിയത്. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് സമര്‍പ്പിച്ച വിവരങ്ങള്‍ ആയതിനാല്‍ പലര്‍ക്കും കാര്‍ഡിലെ വിവരങ്ങളില്‍ പല മാറ്റങ്ങളും സംഭവിച്ചിരുന്നു. രോഗികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭ്യമായിരുന്നവര്‍ പലരും ജീവനോടെയില്ലാത്തവരുമുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞു ഭര്‍തൃവീട്ടിലും, മുന്‍ഗണനാ വിഭാഗത്തിലുണ്ടായിരുന്നവരുടെ കുടുംബത്തില്‍നിന്നു പലരും സര്‍ക്കാര്‍ ജോലി ഉള്‍പ്പെടെ ലഭിച്ചു മികച്ച വരുമാനമുള്ളവരുമായി. ഇത്തരത്തിലുള്ള മുഴുവന്‍ രേഖകളും തിരുത്തേണ്ട അവസ്ഥയാണു നിലവിലുള്ളത്. അതോടൊപ്പം തിരുത്തലുകള്‍ക്കു ചെല്ലുന്നവരും പുതുതായി അപേക്ഷിക്കുന്നവരും വരുമാനരേഖ ഉള്‍പ്പെടെ വീണ്ടും സമര്‍പ്പിക്കണം. റേഷന്‍ കാര്‍ഡില്‍ ബന്ധപ്പെട്ടവരെ ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള തിരക്കിനിടയില്‍ വിലപ്പെട്ട സമയമാണ് ആളുകള്‍ക്കു നഷ്ടമാകുന്നത്.
സമയബന്ധിതമായി കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടാകുമായിരുന്നില്ല. പുതിയ റേഷന്‍ കാര്‍ഡിനുള്ള പ്രവര്‍ത്തനം തുടങ്ങിയതിനുശേഷം മൂന്നാമത്തെ മന്ത്രിസഭയാണു സംസ്ഥാനത്ത് നിലവിലുള്ളത്. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും കമ്മ്യൂണിറ്റി ഹാളുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലും പരിഹാരനടപടികള്‍ തുടരുമ്പോഴും സപ്ലൈ ഓഫിസില്‍ ജനത്തിരക്ക് കുറയുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago