ഡീസലില്‍ തെന്നി ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ക്ക് പരുക്കേറ്റു
ഹരിപ്പാട്: റോഡില്‍ വീണ ഡീസലില്‍ തെന്നി ബൈക്കില്‍ സഞ്ചരിച്ച ദമ്പതികള്‍ക്ക് പരുക്കേറ്റു. ആറാട്ടുപുഴ മഠത്തില്‍ കിഴക്കതില്‍ സാലാഹുദ്ദീനും ഭാര്യ രേഷ്മക്കുമാണ് പരിക്കേറ്റത്. പല്ലന തോപ്പില്‍ ജങ്ഷനിലെ വളവില്‍ ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ഡീസല്‍ കയറ്റി വന്ന വണ്ടി വളവ് തിരിഞ്ഞപ്പോള്‍ വീപ്പ ചരിഞ്ഞ് അടപ്പ് തുറന്ന് റോഡിലേക്ക് വീഴുകയായിരുന്നു. സംഭവത്തിന് ശേഷം തോട്ടപ്പള്ളിയിലെ ആശുപത്രിയിലേക്ക് വന്ന ദമ്പതികളുടെ ബൈക്ക് വളവ് തിരിയുമ്പോള്‍ ഡീസലില്‍ തെന്നി മറിയുകയായിരുന്നു.
രേഷ്മയുടെ (37) വലതുകൈ ഒടിഞ്ഞു. സലാഹുദ്ദീന്റെ പരുക്ക് ഗുരുതരമല്ല. രേഷ്മയെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തിച്ചതിന് ശേഷം അവിടെനിന്ന് തിരുവല്ലയിലെ സ്വകാര്യ അശുപത്രിയിലെത്തിച്ച് ഓപ്പറേഷന് വിധേയയാക്കി.
അപകടം നടന്ന ഉടന്‍ നാട്ടുകാര്‍ ഇടപെട്ട് ഗതാഗതം നിയന്ത്രിച്ചതിനെ തുടര്‍ന്ന് കൂടൂതല്‍ അപകടങ്ങള്‍ ഒഴിവായി. പിന്നീട് ഫയര്‍ ഫോഴ്സെത്തി റോഡ് വൃത്തിയാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."