ബാഷ്പീകരണം തടയാനുള്ള മന്ത്രിയുടെ ശ്രമം വെള്ളത്തിലാക്കിയത് 10 ലക്ഷം രൂപ
ചെന്നൈ: തെര്‍മോകോള്‍ പാളികളിട്ടാല്‍ ഡാമിലെ ബാഷ്പീകരണം തടയാനാകുമെന്ന മന്ത്രിയുടെ തലയിലുദിച്ച ബുദ്ധി വെള്ളത്തിലാക്കിയത് പത്തുലക്ഷം രൂപ.
വൈഗ ഡാമിലെ ബാഷ്പീകരണം തടയാനായി തമിഴ്‌നാട് സഹകരണ മന്ത്രി സെല്ലൂര്‍ രാജാണ് 10 ലക്ഷം രൂപയുടെ തെര്‍മോകോള്‍ പാളികള്‍ വെള്ളത്തിന് മുകളില്‍ പാകിയത്.
രൂക്ഷമായ വരള്‍ച്ച നേരിടാനായാണ് മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുവരുത്തി ആഘോഷമായി തന്റെ ബുദ്ധി വൈഭവം കാണിച്ചത്. കാറ്റടിച്ച് ഇവ ഇളകിപോകാതിരിക്കാന്‍ പശ ഉപയോഗിച്ച് പരസ്പരം ഒട്ടിക്കുകയും ചെയ്തു. എന്നാല്‍ ജോലപരിതലത്തില്‍ മന്ത്രി ഉദ്ദേശിച്ച രീതിയില്‍ തെര്‍മോകോള്‍ കിടന്നില്ല എന്ന് മത്രമല്ല കാറ്റില്‍ ഇവയെല്ലാം ഇളകി തകര്‍ന്ന് തീരത്തടിയുകയും ചെയ്തു.
ടണ്‍കണക്കിന് തെര്‍മോകോളാണ് ഉപയോഗ ശൂന്യമായത്. ഇതോടെ പത്തു ലക്ഷം രൂപയാണ് വെള്ളത്തിലായത്.
കാലിഫോര്‍ണിയയില്‍ ബാഷ്പീകരണം തടയാന്‍ പ്ലാസ്റ്റിക് പന്തുകള്‍ നിരത്തിയിരുന്നു. ഇതേ രീതിയില്‍ പന്തുകള്‍ നിരത്താനാണ് മന്ത്രിയുടെ അടുത്ത ലക്ഷ്യമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."