സംസ്ഥാനത്തെ ആദ്യ അഗ്രോ - അക്വാ ടൂറിസം പദ്ധതിക്ക് അഴിത്തലയൊരുങ്ങുന്നു
നീലേശ്വരം: സംസ്ഥാനത്തെ ആദ്യ അഗ്രോ- അക്വാ ടൂറിസം പദ്ധതിക്ക് അഴിത്തലയൊരുങ്ങുന്നു. നീലേശ്വരം നഗരസഭയുടെ നേതൃത്വത്തില്‍ അഴിത്തല ടൂറിസം വില്ലേജിന്റെ ഭാഗമായാണ് ഇതു നടപ്പാക്കുന്നത്. ഇതിന്റെ പ്രോജക്ട് നിര്‍മാണം അവസാന ഘട്ടത്തിലാണ്. യുവ എന്‍ജിനീയര്‍ കിരണിന്റെ സഹായത്തോടെ സെക്രട്ടറി എന്‍.കെ ഹരീഷാണ് പ്രോജക്ട് തയാറാക്കുന്നത്. നീലേശ്വരത്തിന്റെ ടൂറിസം സാധ്യതകളെക്കുറിച്ച് 'സുപ്രഭാതം' പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തിലാണു നഗരസഭ ഇത്തരമൊരു പദ്ധതിക്കു രൂപം നല്‍കിയത്.
ഈ മാസം 21 നു ടൂറിസം മന്ത്രിക്കു റിപ്പോര്‍ട്ടു സര്‍പ്പിക്കാന്‍ കഴിയുന്ന വിധത്തിലാണ് പ്രോജക്ട് തയാറാക്കുന്നത്. എട്ടു കോടി രൂപയുടെ ചെലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. റോഡ് ലൈറ്റിങ്, പാര്‍ക്കിങ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ജങ്കാര്‍ സര്‍വിസ്, ആല്ട്ടിഫിഷ്യല് പോണ്ട്, ഗാര്ഡന്, ഹാച്ചറി, സൂര്യാസ്തമയം കാണാനുള്ള സൗകര്യം എന്നിവ ടൂറിസം വില്ലേജിലുണ്ടാകും.
കൗണ്‍സലര്‍ പി പ്രകാശന്റെയും സ്ഥലത്തെ പ്രധാന വ്യക്തികളുടെയും സഹായത്തോടെയാണ് സാധ്യതാപഠനം നടത്തിയത്. ബന്ധപ്പെട്ടവരുമായുള്ള കൂടിയാലോചനയ്ക്കു ശേഷം മൂന്നു മാസത്തിനകം ടൂറിസം വില്ലേജ് വിനോദസഞ്ചാരികള്‍ക്കു തുറന്നുകൊടുക്കാനാണു ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ബീച്ച് ഫെസ്റ്റുള്പ്പെടെ സംഘടിപ്പിക്കാനും ആലോചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."