വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ഒരാള്‍ പിടിയില്‍
കോതമംഗലം: വിദേശജോലി വാഗ്ദാനം ചെയ്ത് പ്രദേശവാസികളായ നിരവധി പേരില്‍ നിന്നായി അരക്കോടിയിലേറെ രൂപ തട്ടിയ പാലക്കാട് സ്വദേശി കോതമംഗലം പൊലിസിന്റെ പിടിയില്‍. മലമ്പുഴ സ്വദേശിയും പാലക്കാട് കല്മണ്ഡപത്തിന് സമീപം മണലി ഭാഗത്ത് വാടകക്ക് താമസിക്കുന്നതുമായ രാജ് നിവാസില്‍ രാജേഷ് രാജു (38) ആണ് പിടിയിലായത്. പൊലിസിന് പിടികൊടുക്കാതെ നാളുകളായി മുങ്ങി നടക്കുകയായിരുന്നു പ്രതി. ഒരു മാസത്തിലേറെയായി പൊലിസ് നിരീക്ഷണത്തിലായിരുന്നു ഇയാള്‍. മഫ്ത്തിയില്‍ പിന്തുടര്‍ന്ന പൊലിസ് പ്രതിയുടെ വാഹനം തമിഴ്നാട് ഉടുമല്പ്പെട്ടയില് ട്രാഫിക് സിഗ്നലില്‍ കുരുങ്ങിയപ്പോള്‍ ഇന്നലെ വൈകുന്നേരം സിനിമാസ്റ്റെലില്‍ സാഹസികമായാണ് പിടികൂടിയത്.
കോതമംഗലം കീരംപാറ, വടാട്ടുപാറ, പുന്നേക്കാട്, പാലമറ്റം എന്നിവിടങ്ങളില്‍ നിന്നായി നിരവധി പേരില്‍ നിന്ന് വിദേശ ജോലി വാഗ്ദാനം ചെയ്ത് 57 ലക്ഷം രൂപയോളം ഇയാള്‍ തട്ടിയെന്നാണ് പൊലിസ് നല്കുന്ന വിവരം. കൂടുതല്‍പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്. തെളിവെടുപ്പുകള്‍ക്ക് ശേഷമേ കൂടുതല്‍ വിവരം വ്യക്തമാകുകയുള്ളുവെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോതമംഗലം പൊലിസ് ഈ ആഴ്ച പിടികൂടുന്ന രണ്ടാമത്തെ സാമ്പത്തിക തട്ടിപ്പ് കേസാണിത്. കഴിഞ്ഞ ദിവസം പിടികൂടി കോടതി റിമാന്റില്‍ കഴിയുന്ന വന്‍ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി കൊല്ലം സ്വദേശി റിജു ഇബ്രാഹിമിനെ തുടരന്വേഷണത്തിനായി ഇന്ന് പൊലിസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് കോതമംഗലം സി.ഐ ടി.ഡി സുനില്‍കുമാര്‍ പറഞ്ഞു. എസ്.ഐ രജന്‍ കുമാര്‍, സി.പി.ഒമാരായ ജീമോന്‍, ജോബി ജോണ്‍, നിജു ഭാസ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."