HOME
DETAILS
MAL
മേപ്പയൂര്‍ കവര്‍ച്ച: അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണമെന്ന്
backup
April 22 2017 | 23:04 PM
മേപ്പയൂര്‍: ടൗണിനു സമീപം നടന്ന കവര്‍ച്ചാ കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഒത്താശ ചെയ്ത പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വാങ്ങോളി അബ്ദുദുല്ലയുടെ വീട്ടില്‍ നിന്നു പട്ടാപ്പകല്‍ 90 പവനും 10 ലക്ഷം രൂപയും മോഷണംപോയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികളുമായി ഒത്തുകളിച്ചെന്ന് കമ്മിറ്റി ആരോപിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ പയ്യോളി സി.ഐയെ മാറ്റിനിര്‍ത്തി ഡിവൈ.എസ്.പി തലത്തില്‍ അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പൊലിസ് നടപടിക്കെതിരേ കോണ്‍ഗ്രസ് പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്കി. പ്രസിഡന്റ് പി.കെ സുധാകരന് അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഇ.കെ മുഹമ്മദ് ബഷീര്‍, സി.എം ബാബു, കെ.കെ സീതി, ഷബീര്‍ ജന്നത്ത്, സി.പി സുഹനാദ് സംസാരിച്ചു.
'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."