വ്യാപാരികളുടെ താലൂക്ക് ഓഫിസ് മാര്‍ച്ച് 16ന്
തളിപ്പറമ്പ്: ദേശീയപാത വികസനത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും നല്‍കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ 16ന് താലൂക്ക് ഓഫിസ് മാര്‍ച്ച് നടത്തും. രാവിലെ പത്തിന് ജില്ലാ സെക്രട്ടറി വി. ഗോപിനാഥന് ഉദ്ഘാടനം ചെയ്യും. തൊഴില്‍ നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാര തുക 10 ലക്ഷമായി വര്‍ധിപ്പിക്കുക, വ്യാപാര സ്ഥാപനങ്ങളുടെ താക്കോല്‍ നല്‍കുന്നതിന് മുമ്പായി തുക വിതരണം ചെയ്യുക, പുനരധിവാസം ഉറപ്പാക്കുക, ജന്മിമാര്‍ക്ക് ലഭിക്കുന്ന തുകയില്‍ 20 ശതമാനം കുടിയാന്മാര്ക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ് ഏരിയ കമ്മിറ്റിയാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. തളിപ്പറമ്പ് ഏരിയയില്‍ 182 വ്യാപാര സ്ഥാപനങ്ങളാണ് കുടിയൊഴിപ്പിക്കപ്പെടുന്നത്. ബക്കളം ടൗണ്‍ പൂര്‍ണമായും ധര്‍മശാല ടൗണ്‍ ഭാഗികമായും ഇല്ലാതാവും. മൂത്തേടത്ത് ഹൈസ്കൂള്‍ പരിസരം കേന്ദ്രീകരിച്ച് പ്രകടനം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."