ഖാളി ഖുളാത്തും ഗ്രാന്റ് മുഫ്തിയും ഒരു പദവി തന്നെ: കാന്തപുരത്തെ തള്ളി ബറേല്‍വി വക്താവ്
ന്യൂഡല്‍ഹി: താജു ശരീഅ അക്തര്‍ റസാഖാന്റെ പിന്‍ഗാമിയായാണ് പുതിയ ഗ്രാന്റ് മുഫ്തി അസ്ജദ് റസാഖാന്‍ ബറേല്‍വിയെ നിയമിച്ചതെന്നും ഷെയ്ക്ക് അക്തര്‍ റസാഖാന്‍ വഹിച്ചിരുന്ന പദവികളാണ് അദ്ദേഹം വഹിക്കുന്നതെന്നും 'ഓള്‍ ഇന്ത്യ തന്‌സീമുല്‍ ഉലമായി ഇസ്‌ലാം' എന്ന സംഘടനയുടെ ഔദ്യോഗിക വക്താവ് ശൈഖ് അലി പറഞ്ഞു.
ഖാളി ഖുളാത്തും ഗ്രാന്റ് മുഫ്തിയും ഒരു പദവി തന്നെയാണ്. ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ ഹനഫി സുന്നികള്‍ക്ക് ശാഫിഈ മദ്ഹബുകാരനായ കാന്തപുരം അബൂബക്കര്‍ മുസ്്‌ലിയാരെ ഗ്രാന്റ് മുഫ്തി പദവിയിലേക്ക് കൊണ്ട് വരിക പ്രായോഗികമല്ല. കാന്തപുരം അബൂബക്കര്‍ മുസ്്‌ലിയാര്‍
ഗ്രാന്റ് മുഫ്തിയും മൗലാനാ അസ്ജദ് റസാ കേവലം ഖാദിയുമാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതു ശരിയല്ല. കാന്തപുരത്തിന്റെ അനുയായികള്‍ പത്രത്തിലും ഫെയ്‌സ് ബുക്കിലും സാമൂഹ്യ മാധ്യമങ്ങളിലും എല്ലാം ഇങ്ങനെ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷേ, അത് ജനങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും അലി പറഞ്ഞു. ഞങ്ങളാരും അവരെ അംഗീകരിക്കുന്നില്ല അത് വെറും സ്വയം നിര്‍മിതമാണ്.
ഇന്ത്യയുടെ പുതിയ ഗ്രാന്റ് മുഫ്തിയായും നിര്യാതനായ ഗ്രാന്റ് മുഫ്തി താജുശ്ശരീഅ മൗലാനാ അഖ്തര്‍ റസാഖാന്‍ അസ്ഹരിയുടെ പിന്‍ഗാമിയായുമായി മുഫ്തി അസ്ജദ് റസാഖാന്‍ ബറേല്‍വിയെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. ലോകമെങ്ങുമുള്ള ബറേല്‍വി മുസ്‌ലിംകളുടെ ആസ്ഥാന മന്ദിരമായ ബറേലി ശരീഫില്‍ നടന്ന ശരിഅത്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പതിനാറാമത് സംഗമത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 100ലധികം മുഫ്തിമാരും പണ്ഡിതരും പങ്കെടുത്ത
കൗണ്‍സില്‍ ഏകകണ്‌ഠേനയാണ് അസ്ജദ് റസാഖാനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം നിര്യാതനായ ഗ്രാന്റ് മുഫ്തി താജുശ്ശരീഅ മൗലാനാ അഖ്തര്‍ റസാഖാന്‍ അസ്ഹരിയുടെ പുത്രന്‍ കൂടിയാണ് അസ്ജദ് റസാഖാന്‍. ഹനഫി കര്‍മശാസ്ത്ര സരണിയില്‍ അഗാധ പാണ്ഡിത്യമുള്ള മൗലാനാ അസ്ജദ് റസാഖാന്‍ ബറേല്‍വി നേതൃനിരയിലെ പ്രമുഖനും ബറേല്‍വി മുസ്‌ലിംകളുടെ പണ്ഡിത സഭയായ ജമാഅത്തെ റസായെ മുസ്ഥഫയുടെ അധ്യക്ഷനുമാണ്. ബറേലിയിലെ പ്രമുഖ മത കലാലയമായ ജാമിഅത്തുര്‍ റസായുടെ മേധാവി കൂടിയാണ്. നേരത്തെ പ്രിന്‍സിപ്പല്‍ പദവിയും വഹിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."