HOME
DETAILS
MAL
അന്താരാഷ്ട്ര വിമാനസര്‍വീസ് ജൂലൈ 31 വരെയില്ല: ഡി.ജി.സി.എ
backup
July 03 2020 | 11:07 AM
ന്യൂഡല്‍ഹി: ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര യാത്രാ വിമാന സര്‍വീസ് റദ്ദാക്കിയത് ജൂലൈ 31 വരെ നീട്ടി. അതേസമയം, കേസ് ടു കേസ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത റൂട്ടുകളില്‍ അനുമതിയോടെയുള്ള സര്‍വീസുകള്‍ നടത്തുമെന്നും ഡി.ജി.സി.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കൊവിഡ്- 19 പടരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 23നാണ് അന്താരാഷ്ട്ര വിമാന സര്‍വീസ് ഇന്ത്യ റദ്ദാക്കിയത്. നേരത്തെ ജൂലൈ 15 വരെയാണ് ഈ റദ്ദാക്കല്‍ കാലാവധി നീട്ടിയിരുന്നത്. ഇതാണ് ഇപ്പോള്‍ വീണ്ടും നീട്ടിയതായി അറിയിച്ചിരിക്കുന്നത്.
നിലവില്‍ എയര്‍ ഇന്ത്യയും സ്വകാര്യ ആഭ്യന്തര വിമാനങ്ങളും വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള ഷെഡ്യൂളിതര സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. മെയ് ആറു മുതലാണ് ഈ സര്‍വീസ് ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."