HOME
DETAILS

സുരക്ഷിത മണ്ഡലങ്ങളിലും വിള്ളല്‍ ആശങ്കയില്‍ എല്‍.ഡി.എഫ്

  
backup
April 04 2019 | 18:04 PM

safe-zone-issue-ldf-le-rahul-effect

കോഴിക്കോട്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തോടെ അലയടിച്ചു തുടങ്ങിയ രാഹുല്‍ തരംഗത്തില്‍ മലബാറിലെ സുരക്ഷിത മണ്ഡലങ്ങളിലും വിള്ളലുണ്ടാകുമോയെന്ന് എല്‍.ഡി.ഫില്‍ ആശങ്ക. വയനാടുമായി അതിര്‍ത്തി പങ്കിടുന്നതും ഭൂമിശാസ്ത്രപരമായി വയനാടിനോടു ബന്ധപ്പെട്ടു കിടക്കുന്നതുമായ ഇടതു സ്വാധീന മണ്ഡലങ്ങളില്‍ കാറ്റു മാറി വീശുമോയെന്ന ഭയത്തിലാണ് ഇടതു കേന്ദ്രങ്ങള്‍.


രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാന്‍ തിരഞ്ഞെടുത്തതു തന്നെ കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടിലേയും കര്‍ണാടകയിലേയും കൂടുതല്‍ സീറ്റുകളില്‍ വിജയം ലക്ഷ്യമിട്ടാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍, മലബാര്‍ പൂര്‍ണമായും യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്ന ആത്മവിശ്വാസമാണ് നേതാക്കള്‍ക്ക്.
എന്നാല്‍ പതിവുപോലെ കൂടുതല്‍ സീറ്റ് എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നത് മലബാറിലെ ഉറച്ച കോട്ടകളില്‍ നിന്നു തന്നെയാണ്. കാസര്‍കോട്, കണ്ണൂര്‍, ആലത്തൂര്‍, പാലക്കാട്, തൃശൂര്‍ സീറ്റുകളില്‍ വിജയം ആവര്‍ത്തിക്കാമെന്നും കോഴിക്കോടും വടകരയും തിരിച്ചുപിടിക്കാമെന്നുമുള്ള വിലയിരുത്തലിലാണ് എല്‍.ഡി.എഫ് മത്സര രംഗത്തേക്കിറങ്ങിയത്. ഇവിടെ നിന്ന് ഏഴു സീറ്റുകളിലെങ്കിലും വിജയിക്കാമെന്നായിരുന്നു ഇടതുമുന്നണിയുടെ പ്രതീക്ഷ. എന്നാല്‍ രാഹുല്‍ വയനാട്ടിലെത്തിയതോടെ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന് ആത്മവിശ്വാസം കൂടി. പ്രവര്‍ത്തകര്‍ക്കുള്ള ആവേശത്തിനു പുറമെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തോടെ സി.പി.എം വലിയ രാഷ്ട്രീയ പ്രതിസന്ധിയിലും അകപ്പെട്ടിരിക്കുകയാണെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍.


ബി.ജെ.പിക്കും വര്‍ഗീയതയ്ക്കുമെതിരേയുള്ള പ്രചാരണം ഇപ്പോള്‍ കോണ്‍ഗ്രസിനും രാഹുലിനുമെതിരേ തിരിച്ചുവിടേണ്ടി വന്നിരിക്കുകയാണ് എല്‍.ഡി.എഫിന്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതോടെ ഇതിന്റെ സ്വാധീനം കാസര്‍കോട്, വടകര, കണ്ണൂര്‍, കോഴിക്കോട്, ആലത്തൂര്‍ മണ്ഡലങ്ങളിലും പ്രകടമാകുമെന്ന ഉറച്ച വിശ്വാസം യു.ഡി.എഫ് കേന്ദ്രങ്ങളിലുണ്ട്. അങ്ങനെയെങ്കില്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 10 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനെ രണ്ടോ മൂന്നോയിടങ്ങളില്‍ ഒതുക്കാമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് ഇപ്പോള്‍.


സാധാരണ മലബാര്‍ മേഖലയില്‍ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുസ്‌ലിം ലീഗിന്റേതൊഴികെയുള്ള അണികള്‍ അധികം സജീവമാകാറില്ല. എന്നാല്‍ ഇപ്പോള്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ ചിത്രം അടിമുടി മാറിയിരിക്കുകയാണ്.


ലീഗ് പ്രവര്‍ത്തകര്‍ക്കൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകരും അണികളും സജീവ പ്രചാരണത്തിലാണ്. ഗ്രൂപ്പു പ്രശ്‌നങ്ങളോ മറ്റു പടലപ്പിണക്കങ്ങളോ ഇല്ലാതെ നീങ്ങുന്ന പ്രചാരണത്തിനൊടുവില്‍ ശുഭവാര്‍ത്ത തന്നെയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ രാഹുല്‍ ഒരിക്കല്‍ കൂടി കേരളവും വയനാടും സന്ദര്‍ശിച്ചാല്‍ തന്നെ പ്രചാരണത്തിലെ മേധാവിത്വം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് യു.ഡി.എഫ് കരുതുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  21 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  21 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  21 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  21 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  21 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  21 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  21 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  21 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  21 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  21 days ago