HOME
DETAILS
MAL
ഒരു മാസം മുന്‍പ് വന്ന വിധി മറച്ചുവച്ചു
backup
July 04 2020 | 01:07 AM
കടല്‍ക്കൊല:
കേന്ദ്രത്തിനെതിരേ കേരളം
തിരുവനന്തപുരം: കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ കേരളം. കേസിന്റെ വിധി ഒരു മാസം മുന്‍പേ വന്നിട്ടും കേന്ദ്രം മറച്ചു വെക്കുകയായിരുന്നുവെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു. ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യാനുള്ള അവകാശം ഇന്ത്യയ്ക്ക് നഷ്ടമായതുമായി ബന്ധപ്പെട്ട് കേരളം കേന്ദ്ര സര്‍ക്കാരിനോട് അന്തര്‍ദേശീയ ട്രൈബ്യൂണലിന്റെ വിധിപകര്‍പ്പിന് ആവശ്യപ്പെടും. വിധിപകര്‍പ്പില്‍ കോടതി ഉപയോഗിച്ച വാക്കുകള്‍ കൃത്യമായി മനസിലാക്കിയതിനു ശേഷം മറ്റ് നടപടികളിലേക്ക് പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2012ലാണ് കേരളതീരത്തോട് ചേര്‍ന്ന് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലെക്‌സിയിലെ നാവികരായ മാസിമിലിയാനോ ലത്തോറെ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ വെടിവച്ച് കൊലപ്പെടുത്തിയത്. അതേസമയം നീതി നടപ്പായില്ലെന്ന് മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു. മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രിയും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരും വിധി ഇപ്പോള്‍ ഉണ്ടായതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. അന്താരാഷ്ട്ര കോടതി മുന്‍പാകെ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള കേസിന്റെ നിയമസാധുത സ്ഥാപിച്ചെടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റകരമായ വീഴ്ച വരുത്തിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."