ഒപെക് രാജ്യങ്ങള്‍ എണ്ണയുല്പാദനം വെട്ടിക്കുറക്കുന്നു; ഇന്ത്യക്ക് തിരിച്ചടിയാവും
ഇത്രയും ഉല്പാദനം കുറയ്ക്കുന്നത് ഗള്‍ഫ് യുദ്ധത്തിന് ശേഷം ആദ്യം
ജിദ്ദ: കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ എണ്ണയുല്പാദനം വെട്ടിക്കുറച്ച് വിപണി വില വര്ധിപ്പിക്കാകാന് ഒപെക് രാജ്യങ്ങളുടെ ധാരണ. സഊദി അറേബ്യ ഉള്‍പ്പെടെയുള്ള ഒപെകിലെ പ്രധാന രാജ്യങ്ങളാണ് കടുത്ത തീരുമാനം എടുത്തിരിക്കുന്നത്.
അതേ സമയം നിലവില്‍ ഉല്പാദനം കുറയ്ക്കുക കൂടി ചെയ്താല്‍ ഇന്ത്യയില്‍ വില കുതിച്ചുകയറും. ഇത് സാധാരണക്കാരെ ദുരിതത്തിലാക്കുമെന്ന് ഉറപ്പാണ്.
സഊദി അറേബ്യയാണ് ഒപെക് കൂട്ടായ്മയില്‍ ഉല്പാദനം വന്‍തോതില്‍ കുറയ്ക്കുന്നത്. സഊദിയുടെ പ്രധാന വരുമാന മാര്‍ഗമാണ് എണ്ണ.
അതുകൊണ്ടുതന്നെ എണ്ണയുടെ വില ഇടിയുന്നത് സഊദിയുടെ സാമ്പത്തിക രംഗത്തെ നേരിട്ട് ബാധിക്കും.
എണ്ണവിപണിയെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞ മെയ് മാസം മുതല്‍ ഒപെക് രാജ്യങ്ങള്‍ ഉല്പാദനം കുറച്ചിരിക്കുകയാണ്. ജൂണില്‍ ഇത് വീണ്ടും കുറച്ചിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള പ്രധാന എണ്ണ വിപണി നിര്‍ജീവ അവസ്ഥയിലായതും ലോക്ക്ഡൗണുമാണ് വില കുത്തനെ ഇടിയാന്‍ ഇടയാക്കിയത്.
1.93 ദശലക്ഷം ബാരല്‍ മുതല്‍ 22.69 ദശലക്ഷം ബാരല്‍ വരെ പ്രതിദിനം ഉല്പാദനം കുറയ്ക്കാനാണ് ഒപെക് രാജ്യങ്ങളുടെ ഇപ്പോഴത്തെ തീരുമാനം. 1991ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും ഉയര്‍ന്ന അളവില്‍ ഉല്പാദനം കുറയ്ക്കുന്നത്. ആഗോളതലത്തില്‍ ബാരലിന് 41 ഡോളറാണ് നിലവില്‍ എണ്ണ വില. ഇനി വില ഉയര്‍ന്നാല്‍ ആനുപാതികമായ വിലക്കയറ്റം ഇന്ത്യയിലുമുണ്ടാകും. അതാകട്ടെ സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."