നൂറനാട് ലെപ്രസി സാനിട്ടോറിയം 88 ലക്ഷം മുടക്കി സ്ഥാപിച്ച മൈക്രോ സര്‍ജറി
ചാരുംമൂട്: നൂറനാട് ലെപ്രസി സാനിട്ടോറിയത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് 88 ലക്ഷം മുടക്കിസ്ഥാപിച്ച മൈക്രോ സര്‍ജറി യൂണിറ്റ് തുരുമ്പെടുത്തുനശിക്കുന്നതായി ആക്ഷേപം. ലെപ്രസി സാനിട്ടോറിയത്തിലെ രോഗികളായ അന്തേവാസികളുടെയും ഇവിടെ ചികിത്സതേടി എത്തിയിരുന്ന ആയിരക്കണക്കിനാളുകളുടെയും നിരന്തരമായ ആവശ്യമായിരുന്നു മൈക്രോ സര്‍ജ്ജറി വിഭാഗം.
അന്നത്തെ ആരോഗ്യ വകുപ്പു മന്ത്രിയായിരുന്ന എ.സി ഷണ്‍മുഖദാസ് ഉല്‍ഘാടനം നടത്തി ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരെയും നിയമിച്ചു ആദ്യകാലങ്ങളില്‍ നല്ല നിലയില്‍ ഇതിന്റെ പ്രയോജനം നാട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. ജില്ലയില്‍ ഇതിന്റെ സേവനം നൂറനാട്ടും വണ്ടാനത്തും മാത്രമായിരുന്നു.കാല ക്രമേണ സാങ്കേതിക വിദ്ഗധരുടെ അഭാവം നൂറനാട്ടെ യൂണിറ്റ് പ്രവര്‍ത്തനം അലങ്കോലമാക്കി.ഇതിന്റെ പ്രവര്‍ത്തനം ജില്ലയിലെ രോഗികള്‍ക്കും അയല്‍ ജില്ലയായ പത്തനംതിട്ട, കൊല്ലം, കോട്ടയം എന്നിവിടങ്ങളില്‍ നിന്നും ലെപ്രസി സാനിട്ടോറിയത്തില്‍ ചികിത്സ തേടി എത്തിയവര്‍ക്കും ലഭിച്ചിരുന്നു.
ഇന്ന് ഈ യൂനിറ്റ് ശ്രദ്ധിക്കുവാന്‍ ആളില്ലാതെ നിശേഷം നശിച്ച അവസ്ഥയിലാണ്.ഇതിനടുത്തു സ്ഥിതി ചെയ്യുന്ന ഓപ്പറേഷന്‍ തിയേറ്ററിന്റെ കാര്യവും ഇതു തന്നെ.ദിനംപ്രതി നൂറുക്കണക്കിനു രോഗികളെ ഓപ്പറേഷന്‍ നടത്തിവന്നിരുന്ന മുറിയും കെട്ടിടവും തിരിഞ്ഞു നോക്കാന്‍ ആളില്ലാത്ത അവസ്ഥയിലാണ്. ഏതാണ്ട് 175 ഓളം അന്തേവാസികളാണ് അവശേഷിക്കുന്നത്.
ഇവര്‍ക്ക് അടിയന്തിരമായി രാത്രികാല ചികിത്സ വേണ്ടിവന്നാല്‍ വൈദ്യസഹായം എത്തിക്കുവാന്‍ നിലവില്‍ യാതൊരു സംവിധാനവുമില്ലാത്ത അവസ്ഥയിലാണു ഇപ്പോഴത്തെ കാര്യങ്ങള്‍ നീങ്ങുന്നത്.
രാജ ഭരണ കാലത്തെ അതേ കെട്ടിടങ്ങളിലാണ് ഒട്ടുമിക്ക അന്തേവാസികളും കഴിയുന്നത്.പ്രധാനപ്പെട്ട ആശുപത്രി കെട്ടിടത്തിനെ സംരക്ഷിച്ചു നിലനിര്‍ത്തുവാന്‍ യാതൊരു വിധ നടപടികളും അധികാരികള്‍ ചെയ്തു കാണുന്നില്ല.
കാലപ്പഴക്കം മൂലം ഈ അടുത്ത കാലത്തായി അഞ്ചോളം കെട്ടിടങ്ങള്‍ തകര്‍ന്നു വീണിരുന്നു. പഴയ കെട്ടിടങ്ങളെ ബലപ്പെടുത്തി നിലനിര്‍ത്തുവാനുള്ള യാതൊരു നീക്കങ്ങളും ഉണ്ടാകുന്നില്ലന്നും അന്തേവാസികള്‍ പറഞ്ഞു .ഈ അടുത്ത കാലത്തായി നൂറനാട് ലെ പ്രസി സാനിട്ടോറിയം ആശുപത്രികയെ താലൂക്ക് പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ആദ്യത്തെബ്ലോക്ക് നിര്‍മ്മിക്കുന്നതിന് കോടികള്‍ അനുവദിച്ചതായി പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും ഇതുവരെ ഇതുമായി ബന്ധപ്പെട്ടുള്ള യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടില്ല.
ഒരു സംഘടനകളും ഇതിന് വേണ്ടി ഇനിയും ശബ്ദമുയര്‍ത്തിയിട്ടില്ല. ഉണ്ടായിരുന്ന സംവിധാനങ്ങള്‍ നിലനിര്‍ത്തുവാനുള്ള ശ്രമമെങ്കിലും വേണമെന്നാണ് അന്തേവാസികളുടെയും നാട്ടുകാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."