ഹോപ്പിന്റെ 'ഒപ്പം' പദ്ധതിക്ക് തുടക്കം
പിലാത്തറ: നിര്‍ധന യുവതികള്‍ക്ക് സമൂഹ വിവാഹത്തിലൂടെ കുടുംബ ജീവിതവും തുടര്സഹായത്തിലൂടെ സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടുള്ള ഹോപ്പിന്റെ ഒപ്പം പദ്ധതിക്ക് പിലാത്തറയില്‍ തുടക്കമായി. അഞ്ച് യുവതീ യുവാക്കളുടെ സമൂഹ വിവാഹം നടത്തി. കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ: അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ പി.പി ദിവ്യ അധ്യക്ഷനായി. ടി.വി രാജേഷ് എം.എല്‍.എ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പ്രൊഫ. മുഹമ്മദ് അഹമ്മദ്, ടി.വി ഉണ്ണിക്കൃഷ്ണന്, വി.വി ബാബുരാജ്, ഷാഹുല്‍ ഹമീദ്, പ്രൊഫ. ലിസി മാത്യു, കെ. പി നായര്‍, കെ.എസ് സുജ, ഫാ. ജോര്‍ജ് പൈനാടത്ത് സംസാരിച്ചു. സദ്ഭാവന പയ്യന്നൂര്‍ വസ്ത്രങ്ങള്‍ നല്കി. വീല്‍ ചെയറില്‍ ജീവിച്ച് തെക്കന്‍ കേരളത്തില്‍ ഹോപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സക്രിയമായ ആമി വിളക്കുടി, ആതുരശുശ്രൂഷ രംഗത്ത് മികച്ച സംഭാവന നല്കിയ ഡോ. മുബാറക് ബീവി, എണ്‍പത് തികഞ്ഞ ഡോ. കെ.ജെ ദേവസ്യ എന്നിവരെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."