കീച്ചേരിയില്‍ സംഘര്‍ഷം പടരുന്നു
കണ്ണൂര്‍: കീച്ചേരിയിലും അരോളിയിലും സംഘര്‍ഷം പടരുന്നു. ഇന്നലെ പുലര്‍ച്ചെ സി.പി.എം പഞ്ചായത്ത് അംഗത്തിന്റെ വീടും സ്കൂട്ടറും ഒരുസംഘം അടിച്ചു തകര്‍ത്തു. പാപ്പിനിശേരി പഞ്ചായത്ത് അരോളി വാര്‍ഡ് അംഗം പി.പി റീനയുടെ അരയാലമുക്കിലെ വീടിനുനേരെയാണ് പുലര്‍ച്ചെ ഒന്നോടെ ആക്രമണമുണ്ടായത്. വാഹനങ്ങളില്‍ എത്തിയ സംഘം അഞ്ചു ജനല്‍ചില്ലുകളും വീട്ടുമുറ്റത്ത് നിര്‍ത്തിയ സ്കൂട്ടറും തകര്‍ത്തു. ബഹളംകേട്ട് റീനയും ഭര്‍ത്താവ് പ്രസാദും പുറത്തുവന്നപ്പോള്‍ അക്രമികള്‍ രക്ഷപ്പെട്ടു. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമായിരുന്നു അക്രമം. വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ പൊലിസ് രാത്രി തന്നെ സ്ഥലത്തെത്തി. ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് പാലോട്ടുവയല്‍ ചിറക്കുറ്റിയിലെ ആകാശ് കണ്ണനെ ആക്രമിച്ച കേസിലും റീനയുടെ വീട് തകര്‍ത്ത കേസിലും ബി.ജെ.പി പ്രവര്‍ത്തകരായ അരയാലിലെ അര്ജുന്(21), ഷിബു(24), ജിഷ്ണു(21), മനോജ്(32), സുമേഷ്(27) എന്നിവരെ അറസ്റ്റു ചെയ്തു.
അരോളിയില്‍ ബി.ജെ.പി അനുഭാവിക്കു വെട്ടേറ്റതിന്റെ പിന്നാലെയായിരുന്നു വീടാക്രമണം. വെള്ളിയാഴ്ച രാത്രി അരോളി അരയാലമുക്കില് കല്യാശേരി മോഡല്‍ പോളി വിദ്യാര്‍ഥി പ്രവീണിനാണു(19) വെട്ടേറ്റത്. മേഖലയില്‍ പൊലിസ് പട്രോളിങ് ശക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."