കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പെരുമാറ്റച്ചട്ട ലംഘനം: ഏഴ് സ്ഥാനാര്‍ഥികളില്‍ നിന്ന് തുക ഈടാക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാട് ജില്ലയില്‍ ഒരു എം.എല്‍.എ ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളിലെ ഏഴു സ്ഥാനാര്‍ഥികള്‍ നിയമവിരുദ്ധമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്ത ചിലവ് അവരില്‍നിന്ന് ഈടാക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
പണമടച്ചില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം സ്ഥാനാര്‍ഥികളെ പ്രോസിക്യൂട്ട് ചെയ്യാനും നിര്‍ദേശിച്ചു.വയനാട് ജില്ലയിലെ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി നിയമസഭാ മണ്ഡലങ്ങളില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച പോസ്റ്റര്‍, ബാനര്‍, ഹോര്‍ഡിങ്‌സ് മുതലായവ നീക്കാന്‍ കലക്ടര്‍ വിവിധ സ്ഥാനാര്‍ഥികള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു.
പലതവണ ആവശ്യപ്പെട്ടിട്ടും മാറ്റാത്തതിനാല്‍ ജില്ലാ ഭരണകൂടം തന്നെ ഇവ നീക്കം ചെയ്യുകയായിരുന്നു. ഇതിന്റെ ചെലവ് അതത് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കിലേക്ക് വരവ്‌വെച്ച് അവരോട് തുക അടയ്ക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു. പലതവണ നോട്ടിസുകള്‍ നല്‍കിയിട്ടും സ്ഥാനാര്‍ഥികള്‍ മറുപടി നല്‍കാതെ തെരഞ്ഞെടുപ്പ് കമ്മിഷന് അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ വിശദപരിശോധനയ്ക്ക് ശേഷം കമ്മിഷന്‍ അപ്പീല്‍ നിരസിക്കുകയും ജില്ലാ കലക്ടറുടെ നടപടി ശരിവയ്ക്കുകയുമായിരുന്നു.
സ്ഥാനാര്‍ഥികളുടെ പ്രവൃത്തി മാതൃകാപെരുമാറ്റച്ചട്ട ലംഘനമായതിനാല്‍ അവര്‍ തുക അടയ്്ക്കാന്‍ ബാധ്യസ്ഥരാണെന്നും കമ്മിഷന്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് ഒരു എം.എല്‍.എ ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളിലെ ഏഴു സ്ഥാനാര്‍ഥികളില്‍ നിന്ന് എത്രയുംവേഗം ഈടാക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."