എം.കെ രാഘവനെതിരേ കോഴ ആരോപണം: എല്‍.ഡി.എഫ് പരാതി നല്കി
കോഴിക്കോട്: എം.കെ രാഘവന് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് എല്‍.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ഇലക്ഷന് കമ്മിഷണര്‍ക്ക് പരാതി നല്കി.
കോഴിക്കോട് ജില്ലാ കലക്ടര്‍ ,സംസ്ഥാന-ദേശീയ ഇലക്ഷന് കമ്മിഷനുകള്ക്കാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ.പി എ മുഹമ്മദ് റിയാസ് ഇന്നലെ പരാതി നല്‍കിയത്. ഒരു സ്വകാര്യ ചാനല്‍ പുറത്തു വിട്ട വാര്‍ത്തയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് കോഴിക്കോട് ഹോട്ടല്‍ തുടങ്ങുന്നതിന് സഹായം ചെയ്തു കൊടുക്കുന്നതിന് പ്രത്യുപകാരമായി 5 കോടി രൂപ രാഘവന് ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നതായി പരാതിയില്‍ പറയുന്നു.കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാഘവന് 20 കോടി രൂപചെലവായെന്നും പറയുന്നുണ്ട്.
എന്നാല്‍ രാഘവന്റെ തെരഞ്ഞെടുപ്പ് ചെലവായി കമ്മിഷനു നല്കിയ കണക്കില്‍ കാണിച്ചിരുന്നത് 53 ലക്ഷം രൂപ മാത്രമാണ്.ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ രാഘവനെതിരേ നിയമ നടപടിയെടുക്കണമെന്നാണ് എല്‍.ഡി.എഫ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
എം.കെ രാഘവനെതിരായ ആരോപണം;
മുഖ്യ തെര.ഓഫിസര്‍ റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: എം.കെ രാഘവനെതിരായ ആരോപണത്തില്‍ കോഴിക്കോട് ജില്ലാ കലക്ടറോടും ഡി.ജി.പിയോടും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ റിപ്പോര്‍ട്ട് തേടി.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് സിറ്റിങ് എം.പിയും കോണ്‍ഗ്രസ് നേതാവുമായ എം.കെ രാഘവന് തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് ഒളികാമറ ദൃശ്യങ്ങളിലൂടെ പുറത്തുകൊണ്ടുവന്നെന്നും അവകാശപ്പെട്ട് ഒരു ഹിന്ദി ചാനല്‍ രംഗത്തുവന്നിരുന്നു.
തുടര്‍ന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഇടപെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."