ഗഡ്കരിയോട് പടവെട്ടാന്‍ പടോലെ; ആര്‍.എസ്.എസ് ആസ്ഥാനത്ത് ഇക്കുറി ബി.ജെ.പി വിയര്‍ക്കും
ന്യൂഡല്‍ഹി: മോദിയോട് പിണങ്ങി മഹാരാഷ്ട്രയിലെ ബാന്ദ്ര-ഗോണ്ടിയയില്‍ നിന്നുള്ള ബി.ജെ.പി എം.പി നാനാ പടോലെ പാര്‍ട്ടി വിടുമ്പോള്‍ പോകുന്നത് കോണ്‍ഗ്രസിലേക്കാണെന്ന് ഏകദേശം ഉറപ്പായിരുന്നു. കോണ്‍ഗ്രസ് പടോലെയെ നിയോഗിച്ചത് മോദിയുടെ പാര്‍ട്ടിക്കുള്ളിലെ മറ്റൊരു ശത്രുവായ നിതിന്‍ ഗഡ്കരിയെ നേരിടാന്‍. ആര്‍.എസ്.എസ് ആസ്ഥാനമുള്ള നാഗ്പൂരിലാണ് ഗഡ്കരിക്കെതിരേ പടോലെ മത്സരിക്കുന്നത്. രണ്ടാമത്തെ തവണയാണ് നാഗ്പൂരില്‍ നിന്ന് ഗഡ്കരി ജനവിധി തേടുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ നാടുകൂടിയാണ് നാഗ്പൂര്‍. ആസ്ഥാനമൊക്കെയുണ്ടെങ്കിലും ആര്‍.എസ്.എസിന് നാഗ്പൂരില്‍ അത്ര വലിയ വേരോട്ടമൊന്നുമില്ല.
ഇത്രയും കാലത്തിനിടയില്‍ രണ്ടുതവണ മാത്രമാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് തോറ്റത്. 1996ല്‍ ബി.ജെ.പിയുടെ ബന്‍വാരിലാല്‍ പുരോഹിത് ആദ്യമായി കോണ്‍ഗ്രസിനെ തോല്‍പ്പിച്ചു. പിന്നീട് 2014ല്‍ ഗഡ്കരിയും. 2.85 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കഴിഞ്ഞ തവണ ഗഡ്കരിയുടെ വിജയം. രണ്ടാംതവണയും ഗഡ്കരി ജയിച്ചുകഴിഞ്ഞാല്‍ നാഗ്പൂര്‍ ബി.ജെ.പിയുടെ സുരക്ഷിത മണ്ഡലമെന്ന നിലയിലേക്ക് മാറുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. അതിനാല്‍ ഇത്തവണ രണ്ടുംകല്‍പ്പിച്ചിറങ്ങുകയെന്നതാണ് കോണ്‍ഗ്രസ് നയം. കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഗഡ്കരിക്കുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നാഗ്പൂര്‍ മെട്രോയുടെ ആദ്യഘട്ടം തുറന്നു. നഗരത്തിലെ റോഡുകള്‍ നന്നാക്കിയിട്ടുണ്ട്. നഗരവികസനവുമായി ബന്ധപ്പെട്ട കുറേ പദ്ധതികള്‍ വേറെയും.
എന്നാല്‍ മെട്രോ പദ്ധതി യു.പി.എയുടെ കാലത്ത് തുടങ്ങിയതാണെന്ന് നാഗ്പൂരില്‍ 1998 മുതല്‍ 2009 വരെ നാലുതവണ കോണ്‍ഗ്രസ് എം.പിയായിരുന്ന വിലാസ് മുട്ടെംവാര്‍ പറയുന്നു. മോദി സര്‍ക്കാര്‍ വന്ന് മുന്നുമാസത്തിനുള്ളിലാണ് പദ്ധതിയ്ക്ക് തറക്കല്ലിട്ടത്. യുപിഎ സര്‍ക്കാര്‍ കാലത്ത് അതുവരെയുള്ള കാര്യങ്ങളെല്ലാം തങ്ങള്‍ ചെയ്തുവച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 21 ലക്ഷമാണ് നാഗ്പൂരിലെ ആകെ വോട്ടര്‍മാര്‍. പരമ്പരാഗതമായി ബി.ജെ.പി വിരുദ്ധരായ കുംബീസ് വിഭാഗക്കാര്‍ നാലുലക്ഷമുണ്ട്.
മുസ്‌ലിംകളും ദലിത്-ഹാല്‍ബ വിഭാഗങ്ങളും ചേര്‍ന്നാല്‍ 11 ലക്ഷം വേറെയും. ഈ വിഭാഗങ്ങളില്‍ ഊന്നിയുള്ള പ്രവര്‍ത്തനമാണ് പടോലെയുടേത്. മറ്റു കുംബീസ് ഇതര ഒ.ബി.സി വിഭാഗങ്ങള്‍, ബ്രാഹ്മണര്‍, ടെലീസ് എന്നിവര്‍ ബി.ജെ.പി അനുകൂലികളാണ്. ഏപ്രില്‍ 11നാണ് ഇവിടെ വോട്ടെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."