HOME
DETAILS

ഇല്യാസ് മണ്ണാർക്കാടിന് കേരള മാപ്പിള കലാ അക്കാദമി യാത്രയയപ്പ് നൽകി

  
backup
July 05 2020 | 01:07 AM

%e0%b4%87%e0%b4%b2%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%be%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95
റിയാദ്: മൂന്നു പതിറ്റാണ്ടിന്റെ  പ്രവാസ ജീവിതത്തിനു ശേഷം  റിയാദിനോട് വിട പറയുന്ന കേരള മാപ്പിളകലാ അക്കാദമി റിയാദ് ചാപ്റ്റർ മുൻ പ്രസിഡന്റും, സൗദി നാഷണൽ കമ്മിറ്റി ട്രഷററും റിയാദിലെ അറിയപ്പെടുന്ന കലാകാരനും സാമൂഹിക പ്രവർത്തകനുമായ ഇല്ല്യാസ്  മണ്ണാർക്കാടിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.  മൂന്നര പതിറ്റാണ്ടിനിടയിൽ ഏതാണ്ട്​ അത്രയും കാലവും സംഗീതത്തെ നെഞ്ചോടു ചേർത്ത് വിവിധ വേദികളെ ഇല്യാസ്​ സംഗീത സാന്ദ്രമാക്കി. സംഗീത അധ്യാപകൻ, ഗായകൻ, പിന്നണി വാദ്യക്കാരൻ, സംഗീത കച്ചേരി സംഘാടകൻ, സാമൂഹിക രാഷ്​ട്രീയ ​പ്രവർത്തകൻ എന്ന നിലയിലെല്ലാം പ്രവാസി സമൂഹത്തിൽ നിറഞ്ഞു നിൽക്കവേയാണ്​ പ്രവാസം അവസാനിപ്പിക്കാൻ തീരുമാനിച്ചത്​. റിയാദിൽ മാത്രമല്ല സൗദി അറേബ്യയിലെ ഏതാ​ണ്ട്​ എല്ലാ ഭാഗങ്ങളിലും നൂറു കണക്കിന് വേദികളിൽ സംഗീത നിറ സാനിദ്ധ്യമായിരുന്നു.
 
1986ൽ ദമ്മാമിൽ പ്രവാസത്തിന്​ തുടക്കമിട്ട ഇദ്ദേഹം പിന്നീട്​  ദീർഘകാലം റിയാദിലാണ്​ ജോലി ചെയ്​തിരുന്നത്​. 2006 മുതൽ റിയാദിലെ അൽആലിയ സ്‌കൂളിൽ സംഗീത അധ്യാപകനാണ്​. ജോലിക്ക് ശേഷം കിട്ടുന്ന ഒഴിവുസമയം  മുഴുവൻ സംഗീതത്തിന് വേണ്ടി മാറ്റിവെച്ചു. എല്ലാവിധ സംഗീത ഉപകരണങ്ങളും അദ്ധേഹത്തിൻ്റെ വിരൽ തുമ്പുകളിൽ സംഗീത സാന്ദ്രമാക്കിയിരുന്നു.സൗദിയിലെ പല സംഗീത മത്സരങ്ങളുടെയും വിധി കർത്താവ് എന്ന നിലയിലും അറിയപ്പെട്ടിരുന്നു.
 
ഒരു ഗായകൻ എന്നതിലുപരി മികച്ച ശബ്​ദത്തി​​​​​ൻ്റെ ഉടമ എന്ന നിലയിൽ മിക്ക പരിപാടികളുടെയും അനൗൺസർ ​റോളും അദ്ധേഹം കൈകാര്യം ചെയ്തിട്ടുണ്ട്. സൗദി അറേബ്യയിൽ നിന്ന് മലയാള ചാനലുകളിലെ പല റിയാലിറ്റി ഷോകളിലും താരങ്ങളായി വളർന്ന നിരവധി കുട്ടികളെ ഇദ്ദേഹം സംഗീതം അഭ്യസിപ്പിച്ചിട്ടുണ്ട്. റിയാദ് മാപ്പിള കലാ അക്കാദമി,  അറേബ്യൻ മെലഡീസ്, റിയാദ്​ ഇന്ത്യൻ മ്യൂസിക്​ ലവേഴ്​സ്​ അസോസിയേഷൻ (റിംല), റിയാദ് കലാഭവൻ തുടങ്ങിയ ഒട്ടനവധി സാംസ്കാരിക സംഘടനകളുടെ സ്ഥാപകനോ പ്രധാന ഭാരവാഹിയോ ആയി നേതൃ പദവി വഹിച്ചിട്ടുണ്ട്. പ്രശസ്ത സിനിമ പിന്നണി ഗായകരായ വിദ്യാധരൻ മാഷ്, കൃഷ്ണ ചന്ദ്രൻ കാഞ്ഞങ്ങാട്, വിധു പ്രതാപ്, അഫ്‌സൽ, അനൂപ് ശങ്കർ, കലാഭവൻ മണി, ഹിഷാം അബ്​ദുൽ വഹാബ്, നാദിർഷ, സമദ്, അൻവർ സാദാത്ത്​, ജഗദീഷ് തുടങ്ങിയവർക്കും മാപ്പിള പാട്ടിലെ പ്രശസ്തരായ മൂസ എരഞ്ഞോളി, വി.എം. കുട്ടി, വിളയിൽ ഫസീല, ഫൈസൽ എളേറ്റിൽ, എം.എ. ഗഫൂർ തുടങ്ങി പഴയതും പുതിയതുമായ ഒട്ടേറെ കലാകാരന്മാർക്കും വേണ്ടി പിന്നണിയിൽ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള അവസരവും ഈ മണ്ണാർക്കാട്ടുകാരന് ലഭിച്ചു. തൻ്റെ കലാ വാസനയെ കൈവിടാതെ നാട്ടിലും പിൻതുടരാനാണ് ഇദ്ധേഹം ആഗ്രഹിക്കുന്നത്.
 
അക്കാദമിയുടെ ഉപഹാരം പ്രസിഡന്റ്‌ ജലീൽ തീരുർ സമ്മാനിച്ചു. ചടങ്ങിൽ ഹംസ കല്ലിങ്ങൽ, ഇബ്രാഹിം വെളിയംകോട്,  മുനീർ കുനിയിൽ, ഷാനവാസ്‌ ഷാനു തുടങ്ങിയവർ പങ്കെടുത്തു. നേരത്തെ നടന്ന ഓൺലൈൻ യാത്രയയപ്പിൽ ചെയർമാൻ മൂസ പട്ട   ഹാരിസ് ചോല,  സത്താർ മാവൂർ, ഷമീർ ബാബു ഫാറൂക്,  അഷ്‌റഫ്‌ മേച്ചേരി,  ഉമ്മർ മീഞ്ചന്ത തുടങ്ങിയവർ ആശംസകൾ നേർന്നു.
സെക്രട്ടറി ഇസ്മായിൽ കരോളം സ്വാഗതവും ട്രഷറർ ജമാൽ എരഞ്ഞിമാവ് നന്ദിയും പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago