സഹോദരന് വോട്ടഭ്യര്‍ഥിച്ച് പത്മജ വേണുഗോപാല്‍ വടകരയില്‍
കുറ്റ്യാടി: വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സഹോദരിയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ പത്മജ വേണുഗോപാല്‍ എത്തിയത് വോട്ടര്‍മാര്‍ക്ക് ആവേശമായി.
നരിക്കൂട്ടുംചാല്‍ മേഖലാ യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്യാനാണ് ഇന്നലെ പ്രചാരണ പരിപാടിയുടെ ആദ്യ സ്വീകരണ കേന്ദ്രമായ നരിക്കൂട്ടുംചാലില്‍ എത്തിയത്. വനിതാ സംഗമത്തിന് ആവേശമായി സ്ഥാനാര്‍ഥി കെ. മുരളീധരന്‍ കൂടി എത്തിച്ചേര്‍ന്നതോടെ സംഗമം ആവേശമായി. ജനങ്ങളാണ് ശക്തി എന്ന വിശ്വാസം മുറുകെപ്പിടിച്ചിരുന്ന ലീഡര്‍ കെ. കരുണാകരന്റെ മക്കള്‍ എന്ന നിലയില്‍ എന്നും ഞങ്ങള്‍ ജനപക്ഷത്തായിരിക്കുമെന്നും നരേന്ദ്ര മോദിയും പിണറായി വിജയനും നടത്തുന്ന ജനദ്രോഹ ഭരണത്തിനെതിരേ യു.ഡി.എഫ് വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പത്മജ പറഞ്ഞു.
ടി.കെ നഫീസ അധ്യക്ഷയായി. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് എ. ആമിന മുഖ്യപ്രഭാഷണം നടത്തി. പ്രമോദ് കക്കട്ടില്‍, കെ.ടി അബ്ദുറഹ്മാന്‍, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, പി.കെ ഹബീബ്, കേളോത്ത് കുഞ്ഞമ്മദ്കുട്ടി, എസ്.ജെ സജീവ് കുമാര്‍, ടി. സുരേഷ് ബാബു, എം.കെ അബ്ദുറഹ്മാന്‍, പി.പി ദിനേശന്‍, പി.കെ സുരേഷ്, കണ്ടോത്ത് അമ്മദ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ സന്ധ്യ കരണ്ടോട്, ഷീബ തിരുവള്ളൂര്‍, കെ.പി ശ്രീനിജ, വിജി വിനോദ്, ബീന ഏലിയാറ, കെ.വി ജമീല, കെ.കെ നഫീസ തുടങ്ങിയവര്‍ സംസാരിച്ചു.
വടകര അരൂര്‍ കല്ലുംപുറത്ത് നടന്ന യു.ഡി.എഫ് കുടുംബ സംഗമത്തിലും നാദാപുരം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി തെരുവംപറമ്പില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തിലും പത്മജ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."