കെ.എ.ടി.യു ഏര്യാ രൂപീകരണ യോഗം
നെയ്യാറ്റിന്‍കര: പാരമ്പര്യ വൈദ്യന്‍മാരുടെയും പാരമ്പര്യ വൈദ്യമേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെയും സംഘടനയായ കേരള ആയുര്‍വേദ തൊഴിലാളി യൂനിയന്റെ (കെ.എ.ടി.യു-സി.ഐ.ടി.യു) നെയ്യാറ്റിന്‍കര ഏര്യാ കമ്മിറ്റി രൂപീകരണ പൊതുയോഗം കഴിഞ്ഞദിവസം നെയ്യാറ്റിന്‍കരയില്‍ നടന്നു.
സമ്മേളനത്തില്‍ കെ.എ.ടി.യു നെയ്യാറ്റിന്‍കര ഏര്യാസെക്രട്ടറി വൈദ്യര്‍ ജിമ്മിരാജ് നാടാര്‍ സ്വാഗതം പറഞ്ഞു. നെയ്യാറ്റിന്‍കര ഏര്യാ പ്രസിഡന്റ് വൈദ്യര്‍ ഡി. സുരേഷ്‌കുമാര്‍ അധ്യക്ഷനായി. സി.ഐ.ടി.യു നെയ്യാറ്റിന്‍കര ഏര്യാ സെക്രട്ടറി കേശവന്‍കുട്ടി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ കെ.എ.ടി.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി വൈദ്യര്‍ ഗിരീഷ്‌കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. വൈദ്യര്‍ എസ്.എം.കെ ബാഷ, വൈദ്യര്‍ അബ്ദുള്‍ സത്താര്‍ ഗുരുക്കള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കെ.എ.ടി.യു നെയ്യാറ്റിന്‍കര ഏര്യാ കമ്മിറ്റി അംഗം തെങ്ങുവിളക്കുഴി ജോണ്‍ വിക്ടര്‍ കൃതജ്ഞത പറഞ്ഞു.
പാരമ്പര്യ വൈദ്യ മേഖലയെ സംരക്ഷിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ പ്രസ്തുത യോഗം ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."