ഒരു കുട്ടിയെ കൂടി പുറത്തെത്തിച്ചു; രണ്ടാം ഘട്ട ദൗത്യത്തില്‍ ആദ്യ സന്തോഷം
ബാങ്കോക്ക്: ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളെയും കോച്ചിനേയും പുറത്തെത്തിക്കാനുള്ള രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമായി. ഒരു കുട്ടിയെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച രാവിലെ എട്ടരയ്ക്കാണ് ദൗത്യത്തിന് തുടക്കം കുറിച്ചത്.
ശക്തമായ മുന്നൊരുക്കത്തോടെയും പൂര്‍ണമായും അപകടരഹിതമാക്കിയുമുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തകര്‍ക്കു മാത്രമാണ് സ്ഥലത്ത് നില്‍ക്കാന്‍ അനുമതിയുള്ളൂ. മാധ്യമപ്രവര്‍ത്തകരെ അടക്കം സ്ഥലത്തുനിന്ന് നീക്കിയിട്ടുണ്ട്.
ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളില്‍ നാലു പേരെയാണ് ആദ്യഘട്ടത്തില്‍ പുറത്തെത്തിച്ചത്. ഇതിനായി പ്രവര്‍ത്തിച്ചത് 90 ഡൈവര്‍മാര്‍. വിദേശത്തുനിന്നുള്ള 50 പേരും തായിലാന്റിലെ തന്നെ 40 പേരുമാണ് സംഘത്തിലുള്ളത്. വരുംദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാലാണ് കുട്ടികളെ ഉടന്‍ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. 13 വിദേശ മുങ്ങല്‍ വിദഗ്ധരും അഞ്ച് തായ് മുങ്ങല്‍ വിദഗ്ധരുമാണ് കുട്ടികളെ പുറത്തെത്തിക്കാനായി പുറപ്പെട്ടത്.
പുറത്തെത്തിച്ച കുട്ടികളെ ചിയാങ് റായിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുഹാമുഖത്തു നിന്ന് ആംബുലന്‍സിലും പിന്നീട് ഹെലികോപ്റ്ററിലുമായാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
കോച്ചുള്‍പ്പെടെയുള്ള 13 അംഗ ഫുട്‌ബോള്‍ ടീം ജൂണ്‍ 23നാണ് ഗുഹയില്‍ കുടുങ്ങിയത്. വോള്‍ഗ തീരത്ത് കാല്‍പ്പന്തിന്റെ ആരവം ഇരമ്പുമ്പോഴാണ് തായ്‌ലന്‍ഡില്‍ നിന്നുള്ള ദുഃഖവാര്‍ത്ത ലോകം ശ്രവിച്ചത്. തുടര്‍ന്ന് ഇവരെ ജീവനോടെ കണ്ടെത്തണമെന്ന പ്രാര്‍ഥനയായിരുന്നു. ഒന്‍പത് ദിവസത്തിനുശേഷം ലോകത്തെ അത്ഭുതപ്പെടുത്തി ആരോഗ്യവാന്മാരായി കുട്ടികളെ കണ്ടെത്തിയതോടെ എത്രയുംപെട്ടെന്ന് ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഒടുവില്‍ ലോകത്തിന്റെ പ്രാര്‍ഥനയും രക്ഷാപ്രവര്‍ത്തകരുടെ കഠിനശ്രമവും ഒന്നിച്ചതോടെയാണ് ആറ് കുട്ടികള്‍ രക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."