HOME
DETAILS

സഊദിയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഫീസുകള്‍ക്ക് വാറ്റ് നിര്‍ബന്ധമാക്കി

  
backup
July 09, 2018 | 10:44 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d

ജിദ്ദ: സഊദിയിലെ എംബസിക്കു കീഴിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ ജൂണ്‍ മാസം മുതലുള്ള സ്‌കൂള്‍ ഫീസുകള്‍ക്ക് മൂല്യ വര്‍ധിത നികുതി നിര്‍ബന്ധമാക്കി.

രാജ്യത്തെ സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്.

സ്‌കൂള്‍ വാഹന സേവനത്തിനും നികുതി ഏര്‍പ്പെടുത്തി.
ഈ വര്‍ഷം ജനുവരി ഒന്ന് മുതലാണ് രാജ്യത്ത് മൂല്യ വര്‍ധിക നികുതി നടപ്പില്‍ വന്നത്. തുടക്കത്തില്‍ സേവന വിഭാഗമായ സ്‌കൂളുകളെ മൂല്യ വര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

എന്നാല്‍ പുതിയ നിര്‍ദ്ദേശ പ്രകാരം സ്‌കൂളില്‍ അടക്കുന്ന മുഴുവന്‍ ഫീസിനത്തിനും അഞ്ച് ശതമാനം മൂല്യ വര്‍ധിത നികുതി കൂടി രക്ഷിതാക്കള്‍ അടക്കേണ്ടി വരും.

മാസാന്ത ട്യൂഷന്‍ ഫീസിനു പുറമെ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കൂടി ഉപയോഗപ്പെടുത്തുന്നവരാണെങ്കില്‍ മൂല്യ വര്‍ധിത നികുതി അതിനുകൂടി ബാധകമാകും.

ജൂണ്‍ മാസം മുതല്‍ മുന്‍കാല പ്രാബല്യത്തിലായിരിക്കും മുല്യവര്‍ധിത നികുതി ഈടാക്കുന്നത്.

ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. വാറ്റ് ഉള്‍പ്പെടുത്തിയുള്ള പുതിയ സോഫ്റ്റ്‌വെയര്‍ ഉടന്‍ തന്നെ പ്രവര്‍ത്തന ക്ഷമമാകുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

അടുത്തിടെ നടപ്പില്‍ വന്ന അജീര്‍ ലെവിയെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പാണ് സ്‌കൂളില്‍ ഫീസ് വര്‍ധനവ് നടപ്പില്‍ വന്നത്.
അതേ സമയം ഇനിയും ഫീസ് വര്‍ധിപ്പിച്ചാല്‍ അതു താങ്ങാന്‍ സാധിക്കില്ലെന്നും പല രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago