HOME
DETAILS
MAL
രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ഇടത് മുന്നണിക്ക് തിരിച്ചടിയാകില്ല: മന്ത്രി ജലീല്‍
backup
April 05 2019 | 04:04 AM
പെരിങ്ങത്തൂര്‍: രാഹുല്‍ ഗാന്ധി വയനാട് ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കാന്‍ വന്നത് കൊണ്ട് കേരളത്തില്‍ പ്രത്യേകമായ ചലനവും സ്യഷ്ടിക്കാന്‍ പോവുന്നില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. വടകര ലോക്സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പെരിങ്ങത്തൂരില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ.കെ അശോക് കുമാര്‍ അധ്യക്ഷനായി. സി. വിജയന്, കെ.പി ചന്ദ്രന്, കെ. രാമചന്ദ്രന്, സി.എച്ച് അബ്ദുല്‍സലാം സംസാരിച്ചു.
കൂത്തുപറമ്പ്: കിണവക്കലില്‍ നടന്ന എല്‍.ഡി.എഫ് പൊതുയോഗവും ജലീല്‍ ഉദ്ഘാടനം ചെയ്തു. എന്‍. ബാലന് അധ്യക്ഷനായി. കെ.വി ഗംഗാധരന്, പി. രാഘവന്, പി.പി ദിവാകരന്, പി.കെ ഹാഷിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."