'പ്രക്ഷോഭകരേയും വിപ്ലവകാരികളേയും അടിച്ചമര്‍ത്തും, അമേരിക്കയുടെ മൂല്യം സംരക്ഷിക്കും'- രാജ്യം മരണമുനമ്പില്‍ നില്‍ക്കുമ്പോഴും വിദ്വേഷം നിറച്ച് ട്രംപിന്റെ സ്വാതന്ത്ര്യ ദിന പ്രസംഗം
വാഷിങ്ടണ്‍: രാജ്യത്ത് കൊവിഡ് മഹാമാരി മരണം വിതക്കുന്നതിനിടെയും വിദ്വേഷം വമിപ്പിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ സ്വാതന്ത്യ ദിന പ്രസംഗം. പ്രക്ഷോഭകാരികളേയും വിപ്ലവകാരികളേയും അടിച്ചമര്‍ത്തി അമേരിക്കയുടെ മൂല്യം സംരക്ഷിക്കുമെന്നാണ് 244ാം സ്വാതന്ത്ര്യ ദിനത്തില്‍ ട്രംപ് രാജ്യത്തിന് നല്‍കുന്ന വാഗ്ദാനം.
' തീവ്ര ഇടതുപക്ഷം, അരാജകവാദികള്‍, പ്രക്ഷോഭകര്‍, കൊള്ളക്കാര്‍ എന്നിവരെ അടിച്ചമര്‍ത്തുന്ന പ്രക്രിയയിലാണ് ഇപ്പോള്‍ നമ്മള്‍. നിരവധി സന്ദര്‍ഭങ്ങളില്‍ അവര്‍ എന്താണ് ചെയ്യുന്നത് എന്നതിന് യാതൊരു സൂചനയും ഇല്ല. ഇളകിമറിഞ്ഞ ഒരു ജനക്കൂട്ടത്തെ നമ്മുടെ പ്രതിമകള്‍ കീറാനും ചരിത്രം മായ്ക്കാനും കുട്ടികളെ പഠിപ്പിക്കാനും നമ്മള്‍ ഒരിക്കലും അനുവദിക്കില്ല,' ട്രംപ് പറഞ്ഞു.
ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ അമേരിക്കന്‍ പൊലിസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ക്കാണ് അമേരിക്ക സാക്ഷ്യംവഹിച്ചത്. ആയിരക്കണക്കിന് ആളുകളാണ് വംശിയ വേര്‍തിരിവിനെതിരെ അമേരിക്കന്‍ തെരുവുകളില്‍ ഇറങ്ങിയത്.
ആ സമയത്തു തന്നെ പ്രതിഷേധക്കാരെ ട്രംപ് കൊള്ളക്കാരെന്നാണ് വിളിച്ചത്. മഹത്തായ നഗരത്തില്‍ പ്രതിഷേധവുമായി ഇറങ്ങിയാല്‍ വെടിവെച്ചുകൊല്ലുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ഇടതുപക്ഷത്തിനെതിരെയും ട്രംപ് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."