മണ്ണിന്റെ ഫലഭുഷ്ടിക്കുറവ് മനുഷ്യ ജീവന്റെ നിലനില്‍പ്പിന് ഭീഷണി: റോജി.എം ജോണ്‍ എം.എല്‍.എ
അങ്കമാലി: മണ്ണിന്റെ ഫലഭൂഷ്ടിയില് ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവ് മനുഷ്യ ജീവന്റെ നിലനില്‍പ്പിന് ഭീഷണിയുര്‍ത്തുന്ന കാര്യം ശ്രദ്ധിക്കാതെ പോകുന്നത് അപകടകരമാണെന്ന് റോജി എം ജോണ്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഭൗമദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരിന്നു എം.എല്‍.എ.
മണ്ണ് ജീവല്സമൃദ്ധമാണ്. മണ്ണിനെ സ്നേഹിക്കുകയെന്നാല്‍ മണ്ണില്‍ ജീവിക്കുന്ന സഹജീവികളെ സ്നേഹിക്കുകയെന്നുകൂടി അര്‍ഥമുണ്ട്. മണ്ണിനോടും പ്രകൃതിയോടും ആദരവിന്റെ സംസ്കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു. മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് കെ.പി ഹോര്‍മ്മിസ് ഹാളില്‍ നടന്ന സെമിനാറില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി വിന്‍സെന്റ് അധ്യക്ഷത വഹിച്ചു.
മണ്ണ്, ജലസംരക്ഷണത്തെക്കുറിച്ച് ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിര സമിതിഅദ്ധ്യക്ഷന്‍ ടി. എം. വര്‍ഗ്ഗീസും കീണര്‍ റീചാര്‍ജിനെക്കുറിച്ച് ബി.ഡി.ഒ ഏണസ്റ്റ് തോമസും ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാസ് കെ. തരിയന്‍, സ്ഥിരസമിതി അദ്ധ്യക്ഷന്മാരായ കെ.വി ബിബിഷ്, ലീലാമ്മ പോള്‍, ജിഷ ജോജി അംഗങ്ങളായ എ.സി പൗലോസ്, സ്വപ്ന ജോയി, ജയ രാധാകൃഷ്ണന്, ഡെയ്സി ഉറുമീസ്, സൂസന് ഏലിയാസ് മുന്‍ പ്രസിഡന്റ് എം.പി പൗലോസ്, ലാലി ആന്റു, അന്നമ്മ സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."