HOME
DETAILS
MAL
വി.എന്‍ വാസവന്റെ വിജയത്തിനായി ഇടത് ട്രേഡ് യൂനിയനുകള്‍ രംഗത്ത്
backup
April 05 2019 | 06:04 AM
വൈക്കം: കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എന്‍ വാസവന്റെ വിജയം സുനിശ്ചിതമാക്കാന്‍ വൈക്കം മണ്ഡലത്തിലെ ഇടതുപക്ഷ ട്രേഡ് യൂനിയനുകളുടെ യോഗം തീരുമാനിച്ചു.
എ.ഐ.ടി.യു.സി കേന്ദ്രസമിതിയംഗം ടി.എന്‍ രമേശന് ഉദ്ഘാടനം ചെയ്തു. കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ.കെ ഗണേശന് അധ്യക്ഷനായി. അഡ്വ. പി.കെ ഹരികുമാര്‍, കെ.എസ് രത്നാകരന്, പി.വി പുഷ്കരന്, പി. ഹരിദാസ്, പി. സുഗതന്, കെ. രഞ്ജിത്ത്, എം.ഡി ബാബുരാജ്, ലീനമ്മ ഉദയകുമാര്‍, പി. ശശിധരന്, ടി.ജി ബാബു സംസാരിച്ചു.
ആറ് മുതല്‍ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."