HOME
DETAILS

ഇ- മൊബിലിറ്റി പദ്ധതി എളുപ്പമാകില്ല

  
backup
July 06 2020 | 01:07 AM

%e0%b4%87-%e0%b4%ae%e0%b5%8a%e0%b4%ac%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%8e%e0%b4%b3%e0%b5%81%e0%b4%aa
 
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം:  എന്തുവന്നാലും ഇ മൊബിലിറ്റി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോഴും പദ്ധതി സാധ്യമാക്കുക എളുപ്പമല്ലെന്ന് വിലയിരുത്തല്‍. പദ്ധതി സംബന്ധിച്ച് ചേര്‍ന്ന ഇ മൊബിലിറ്റി സ്‌റ്റേറ്റ് ലെവല്‍ ടാസ്‌ക് ഫോഴ്‌സിന്റെ യോഗത്തില്‍ കേരള സര്‍ക്കാരിന്റെ ഇ മൊബിലിറ്റി ഉപദേഷ്ടാവും കേന്ദ്ര റെയില്‍വേ മന്ത്രിയുടെ പ്രിന്‍സിപ്പില്‍ അഡൈ്വസറുമായ ഡോ. അശോക് ജുന്‍ജുന്‍വാലയും ഇതുസംബന്ധിച്ച പ്രായോഗിക പ്രശ്‌നങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. പദ്ധതിക്കായി മുന്‍കൂട്ടി സ്വിസ് കമ്പനിയെ തീരുമാനിക്കുകയും പ്രായോഗിക പ്രശ്ങ്ങള്‍ ഉയരുകയും ചെയ്തതോടെയാണ് കണ്‍സള്‍ട്ടന്‍സി കമ്പനിയെക്കൊണ്ട് പഠനം നടത്താന്‍ സര്‍ക്കാരിന് തീരുമാനമെടുക്കേണ്ടിവന്നത്. 
2017ഡിസംബര്‍ ആറിന് ചേര്‍ന്ന ഇ മൊബിലിറ്റി സ്റ്റേറ്റ് ലെവല്‍ ടാസ്‌ക് ഫോഴ്‌സിന്റെ യോഗത്തില്‍ അധ്യക്ഷനായിരുന്ന അശോക് ജുന്‍ജുന്‍വാല ഇ മൊബിലിറ്റി പദ്ധതിയില്‍ തനിക്കുള്ള ആശങ്കയും പ്രായോഗിക പ്രശ്‌നങ്ങളും മുന്നോട്ടുവച്ചിരുന്നു. ഈ യോഗത്തിന്റെ മിനുട്ട്‌സ് ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെ 11 ഉന്നത ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തില്‍ ഒരിടത്തും ഇ ബസ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നത് പ്രായോഗികമാണെന്ന് ജുന്‍ജുന്‍വാല അഭിപ്രായപ്പെട്ടിട്ടില്ല. പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രായോഗികവും സാങ്കേതികവുമായ ബുദ്ധിമുട്ടുകള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. 
ഇ മൊബിലിറ്റി സംബന്ധിച്ച് ലോകത്ത് വ്യക്തമായ മോഡലുകളോ, പഠനങ്ങളോ ഇല്ല. ബാറ്ററിയുടെ വലിപ്പം കാരണം ഇ ബസുകള്‍ക്ക് ഉയര്‍ന്ന വില നല്‍കേണ്ടിയും വരും. അതുകൊണ്ടുതന്നെ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഇത് വലിയ തടസമാകും. മാത്രമല്ല ചാര്‍ജിങ് പ്രശ്‌നവും അത് പരിഹരിക്കുന്നതിന് വൈദ്യുതി വിതരണ കമ്പനികളുമായി പ്രത്യേക ചര്‍ച്ചയും ധാരണകളും വേണ്ടിവരും. ഇതൊന്നും ഇതുവരെ സംസ്ഥാനത്ത് പഠനവിധേയമാക്കപ്പെട്ടിട്ടില്ല. അതേസമയം പദ്ധതി നടപ്പാക്കാന്‍ കമ്പനിയെ നിശ്ചയിക്കുകയും ചെയ്തു. ഇങ്ങനെ കമ്പനിയെ നിശ്ചയിച്ച ശേഷമാണ് കണ്‍സള്‍ട്ടന്‍സിക്കായി മറ്റൊരു കമ്പനിയെ നിയമിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. 
സംസ്ഥാനം നേരിട്ട് സ്വിസ് കമ്പനിയായ ഹെസ്സുമായി കരാറില്‍ ഏര്‍പ്പെടരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സുമായി ധാരണയായത്. പക്ഷേ ഇത് മറികടന്ന് ഗതാഗത സെക്രട്ടറി ധാരണാ പത്രം ഒപ്പിട്ടതോടെ കേന്ദ്രത്തിന്റെ നിര്‍ദേശം ലംഘിക്കപ്പെടുകയും ചെയ്തു. കമ്പനി ധാരണാപത്രം കൈമാറുക മാത്രമേ ചെയ്തുള്ളൂ എന്നു പറയുമ്പോഴും, സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ വിദേശ കമ്പനി എന്തിനു പങ്കെടുത്തെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ മൊബിലിറ്റി കരാര്‍ പൂര്‍ണമായും ദുരൂഹമാണെന്ന ആക്ഷേപം തുടരുന്നത്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  32 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago