HOME
DETAILS

നമ്മള്‍ 760 കോടി

  
backup
July 09 2018 | 19:07 PM

%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%b3%e0%b5%8d%e2%80%8d-760-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf

 

ഇന്ത്യക്കാര്‍ 134 കോടി

ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 130 കോടി ജനങ്ങളും, ഒന്നാം സ്ഥാനത്തുള്ള ചൈനയില്‍ 140 കോടിയുമാണുള്ളത്. ഇന്ത്യയിലെ ജനസംഖ്യ 2011 ലെ കണക്കെടുപ്പ് പ്രകാരം 121 കോടി(121, 05, 69, 573) ആയിരുന്നു. 2001-ലെ സെന്‍സസില്‍ ഇത് 103 കോടിയും. പത്തുവര്‍ഷം കൊണ്ട് 18 കോടിയുടെ വര്‍ധനയുണ്ടായി. എങ്കിലും വളര്‍ച്ചാനിരക്ക് കുറഞ്ഞുവരുന്നതായാണ് കാണുന്നത്. 1991 -2001 ല്‍ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 21.5 ആയിരുന്നെങ്കില്‍ 2001-2011 ദശകത്തില്‍ ഭാരതത്തില്‍ ഇത് 17.6 ആയി കുറഞ്ഞു. 2030-ല്‍ ഇന്ത്യ ചൈനയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തും.
അങ്ങനെയായാല്‍ ഇന്ത്യയുടെ ജനസംഖ്യ 180 കോടിയാകും എന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ജനസംഖ്യയുള്ള സംസ്ഥാനം ഉത്തര്‍പ്രദേശും (19.96 കോടി) രണ്ടാമത് ബീഹാറും (11.24 കോടി) മൂന്നാം സ്ഥാനത്ത് മഹാരാഷ്ട്രയും (10.38 കോടി) ആണ്.


ഒരു മിനുട്ടില്‍ 252 ജനനം

ലോകത്ത് ജനസംഖ്യ കൂടിക്കൊണ്ടിരിക്കുന്നത് പടിപടിയായാണ്. 1804-ല്‍ ആണ് ലോകജനസംഖ്യ 100 കോടി തികഞ്ഞതെന്നാണ് ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നത്. എന്നാല്‍ പിന്നീടുളള 123 വര്‍ഷത്തിനിടെ 1927-ല്‍ ഇത് 200 കോടിയായി. ലോകജനസംഖ്യ 300 കോടിയാവാന്‍ പിന്നീട് 33 വര്‍ഷങ്ങളേ വേണ്ടിവന്നുള്ളൂ (1960-ല്‍). 1975-ല്‍ 400 കോടിയും 1987-ല്‍ 500 കോടിയായും 1999-ല്‍ 600 കോടിയായും ജനസംഖ്യ ഉയര്‍ന്നു. 2011 ഒക്‌ടോബര്‍ 31ന് 700 കോടിയായി.
2026-ല്‍ 800 കോടിയായും 2042-ല്‍ 900 കോടിയായും ജനസംഖ്യ വര്‍ധിക്കും എന്നാണ് കണക്കുകള്‍. 2050 ഓടെ ജനസംഖ്യ 1000 കോടി കവിയുമെന്നാണ് വിദഗ്ധാഭിപ്രായം. ഇന്ന് ലോകത്ത് ഓരോ മിനുട്ടിലും 252 കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നു. ഇന്ത്യയില്‍ ഓരോ മിനുട്ടിലും ഏകദേശം 62 കുഞ്ഞുങ്ങള്‍ ജനിക്കുന്നു.


യൂറോപ്യന്‍ രാജ്യങ്ങളില്‍

2013 ജൂലൈയില്‍ ഫ്രഞ്ച് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് പുറത്തുവിട്ട കണക്കുപ്രകാരം 2005 മുതല്‍ 2050 വരെയുള്ള കാലഘട്ടത്തില്‍ ഫ്രഞ്ചു ജനസംഖ്യയില്‍ 90 ലക്ഷത്തിന്റെ വര്‍ധനയുണ്ടാവും. അഥവാ 2050-ല്‍ ഫ്രഞ്ചു ജനത ഏഴു കോടിയായിരിക്കും. അടുത്ത കാലത്തായി ജര്‍മനിയില്‍ ജനസംഖ്യ കുറയുന്നതിനാല്‍ 2050 ആകുമ്പോഴേക്ക് ഏറ്റവുമധികം ജനങ്ങള്‍ വസിക്കുന്ന പടിഞ്ഞാറന്‍ യൂറോപ്പിലെ രാജ്യം ഫ്രാന്‍സ് ആയി മാറും. നെപ്പോളിയന്റെ ഭരണകാലം വരെ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യവും യൂറോപ്യന്‍ ജനസംഖ്യയില്‍ 15 ശതമാനവും വസിച്ചിരുന്നതും ഏറ്റവുമധികം ജനങ്ങളുള്ള മൂന്നാമത്തെ രാജ്യവും ഫ്രാന്‍സായിരുന്നു.
2050 ഓടെ ബ്രിട്ടന്റെ ജനസംഖ്യ 15 ശതമാനം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. സ്വീഡനിലും 2050 ഓടെ അഞ്ചിലൊന്ന് വര്‍ധിക്കും. 2050 ഓടെ യൂറോപ്യന്‍ യൂനിയനിലെ മൊത്തം ജനസംഖ്യയില്‍70 ലക്ഷത്തിന്റെ കുറവുണ്ടാകും. അഥവാ ലോകജനസംഖ്യയില്‍ യൂറോപ്പിലെ ജനങ്ങളുടെ പങ്ക് 21 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമായി കുറയും. ലോകത്തിലെ മനോഹര രാജ്യങ്ങളിലൊന്നായ സ്വിറ്റ്‌സര്‍ലണ്ടില്‍ ജനസംഖ്യ നന്നേ കുറവാണ്. ജനങ്ങളുടെ എണ്ണം കൂടുമ്പോള്‍ ആവശ്യങ്ങളും കൂടും. ഇതിന് ആനുപാതികമായി വിഭവങ്ങളും ജീവിത സൗകര്യങ്ങളും വര്‍ധിച്ചില്ലെങ്കില്‍ നാട് പ്രതിസന്ധിയിലാവും.


സാക്ഷരരുടെ
എണ്ണം കൂടുന്നു

സ്വതന്ത്ര ഇന്ത്യയില്‍ നടന്ന സെന്‍സസില്‍ എഴുത്തും വായനയും അറിയുന്നവര്‍ വെറും18 ശതമാനം മാത്രമായിരുന്നു. എന്നാല്‍ 2011-ലെ സെന്‍സസ് പ്രകാരം ഇത് 74 ശതമാനമായി ഉയര്‍ന്നു. 2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 10 മുതല്‍ 19 വയസുവരെ പ്രായമുള്ള കൗമാരക്കാരാണ് കൂടുതലുള്ളത്. 24.3 കോടി. 2020-ഓടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യമായി ഇന്ത്യ മാറും. ലോകത്ത് കൂടുതല്‍ വിദ്യാര്‍ഥികളുള്ള രാജ്യവും ഇന്ത്യയാണ്.


മാല്‍ത്തൂസിന്റെ സിദ്ധാന്തം

ജനസംഖ്യാ സ്‌ഫോടനം ഉണ്ടാക്കാനിടയുള്ള പ്രശ്‌നങ്ങളെ ആദ്യമായി ലോകത്തിനുമുന്‍പില്‍ അവതരിപ്പിച്ച ധനതത്വശാസ്ത്രജ്ഞനാണ് ഇംഗ്ലിഷുകാരനായ തോമസ് മാല്‍ത്തൂസ് (1776-1864). ആന്‍ എസേ ഓണ്‍ ദി പ്രിന്‍സിപ്പിള്‍ പോപ്പുലേഷന്‍ എന്ന പുസ്തകത്തിലൂടെയാണ് മാല്‍ത്തൂസ് തന്റെ വാദങ്ങള്‍ നിരത്തിയത്. ജനസംഖ്യാവര്‍ധനവിന് ആനുപാതികമായി പ്രകൃതിവിഭവങ്ങള്‍ വര്‍ധിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകജനസംഖ്യ ഉയരുന്നത് 1-2-4-8-16 എന്നിങ്ങനെയുള്ള ക്ഷേത്രഗണിത രീതിയിലാണെന്നും എന്നാല്‍ പ്രകൃതിവിഭവങ്ങള്‍ വര്‍ധിക്കുന്നത് 1-2-3-4-5 എന്ന അംഗ ഗണിതരൂപത്തിലും ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അക്കാരണത്താല്‍ ഭൂമിയിലെ എല്ലാ മനുഷ്യരെയും തീറ്റിപ്പോറ്റാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുമെന്നും അദ്ദേഹം വാദിച്ചു.
727 കോടി മനുഷ്യര്‍- അമേരിക്കയുടെ സെന്‍സസ് ബ്യൂറോയുടെ ഒടുവിലത്തെ കണക്കനുസരിച്ച് 727 കോടിയിലധികമാണ് ലോക ജനസംഖ്യ. കഴിഞ്ഞ 200 വര്‍ഷത്തിനുള്ളില്‍ ലോകജനസംഖ്യ അതിവേഗം വളര്‍ന്നു. ഇതില്‍ 37ശതമാനവും ചൈനയിലും ഇന്ത്യയിലുമാണ് വസിക്കുന്നത്.


ജനപ്പെരുപ്പം കുഴപ്പം

തെക്കന്‍ സുഡാനില്‍ നിന്ന് പ്രശസ്ത ചിത്രകാരന്‍ കെവിന്‍ കാര്‍ട്ടന്‍ പകര്‍ത്തിയ ദൃശ്യം ശ്രദ്ധിക്കുമല്ലോ? ജനപ്പെരുപ്പത്തിന്റെയും പട്ടിണിയുടെയും ദുരിതങ്ങള്‍ പേറേണ്ടിവരുന്നവരില്‍ ഭൂരിപക്ഷവും ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പാവപ്പെട്ടവരായിരിക്കും. വികസ്വരരാജ്യങ്ങളിലെ സ്ത്രീകളും കുട്ടികളുമാണ് പോഷകക്കുറവിന്റെയും പട്ടിണിയുടെയും ഭീകരത ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്.
ലോകജനസംഖ്യയുടെ ഏഴിലൊന്ന് പട്ടിണിയുടെ നിഴലില്‍ ആണെന്നാണ് യു.എന്നിന്റെ വേള്‍ഡ് ഹംഗര്‍ റിപ്പോര്‍ട്ട് . ജനപ്പെരുപ്പത്തിന്റെ ഫലമായി ലോകത്ത് ഓരോ വര്‍ഷവും പുതുതായി എട്ടു കോടി ജനങ്ങള്‍ക്കാണ് ഭക്ഷണം നല്‍കേണ്ടിവരുന്നത്. ഇന്ത്യന്‍ ജനതയുടെ 35 ശതമാനത്തോളം ആളുകള്‍ ഭക്ഷ്യ അരക്ഷിതത്വത്തില്‍ കഴിഞ്ഞു കൂടുന്നവരാണ്. ലോകത്ത് ഭാരക്കുറവ് അനുഭവപ്പെടുന്ന 5 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 13% ഇന്ത്യയിലാണ്.
ഗര്‍ഭിണികളിലെ പോഷകാഹാരക്കുറവും വലിയപ്രശ്‌നമാണ്. വന്‍ തോതിലുള്ള ജനസംഖ്യാ വര്‍ധനവ് ആഹാര ദൗര്‍ലഭ്യത്തിനു പുറമെ വസ്ത്രം, പാര്‍പ്പിടം, ശുദ്ധജലം എന്നിവയുടെ അഭാവത്തിനും കാരണമാകുന്നു. കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കാനായി വനങ്ങള്‍ വെട്ടിത്തെളിച്ച് കൃഷി ചെയ്യേണ്ടിവരുന്നത് പരിസ്ഥിതിയുടെ താളവും തെറ്റിക്കുന്നു. മനുഷ്യന്റെ ദുരയും ആര്‍ത്തിയും കാരണം പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണം ജൈവമണ്ഡലത്തെയും ആവാസവ്യവസ്ഥയെയും തകര്‍ക്കുന്നതിനിടയാക്കുന്നു.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  20 minutes ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  44 minutes ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  an hour ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  an hour ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  2 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  4 hours ago