HOME
DETAILS
MAL
ഐസ്ക്രീം പാര്‍ലര്‍ കേസ്: ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പിന്മാറി
backup
April 05 2019 | 18:04 PM
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പിന്മാറി. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ആണ് പിന്മാറിയത്. കേസ് അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടി വി.എസ് അച്യുതാനന്ദന് നല്കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നാണ് ജഡ്ജി പിന്മാറിയത്. കേസില്‍നിന്ന് പിന്മാറുന്നതിന്റെ കാരണങ്ങള്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് വ്യക്തമാക്കിയിട്ടില്ല.
വി.എസിന്റെ അഭിഭാഷകരടക്കം കേസ് ലിസ്റ്റ് ചെയ്തിട്ടില്ലെന്ന് അറിയിച്ചപ്പോഴാണ് താന്‍ കേസില്‍നിന്ന് പിന്മാറുന്നുവെന്ന് ജഡ്ജി തുറന്ന കോടതിയില്‍ അറിയിച്ചത്.
ജഡ്ജി പിന്മാറിയ സാഹചര്യത്തില്‍ കേസിന്റെ ഫയലുകള്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കുവിട്ടു. കേസ് തുടര്‍ന്നു ഏത് ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."