ആനക്കര മഖാം ഉറൂസ് സമാപിച്ചു
ആനക്കര: മതസ്പര്‍ധയല്ല മതസൗഹാര്‍ദമാണ് ഇസ്‌ലാം മുന്നോട്ട് വയ്ക്കുന്ന സന്ദേശമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആനക്കര മഖാം ഉറൂസിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് ഇത്തരം സന്ദേശം തന്നെയാണ്. മതസൗഹാര്‍ദത്തിനായി എല്ലാ വിഭാഗങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മത സൗഹാര്‍ദത്തിന്റെ ഉത്തമ ഉദാഹരണമാണ് സമസ്തയുടെ അമരക്കാരനായിരുന്ന ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാരെന്നും അദ്ദേഹം പറഞ്ഞു.
കേരളം വര്‍ഗീയതയുടെ വിത്ത് വളരുന്ന മണ്ണല്ലെന്നും ആ സന്ദേശമാണ് നമുക്ക് മുന്നേകടന്നു പോയവര്‍ കാണിച്ച് തന്നിട്ടുള്ളതെന്നും തങ്ങള്‍ പറഞ്ഞു.
മൂന്ന് ദിവസമായി നടന്ന വരുന്ന മഖാം ഉറൂസില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ആളുകളെത്തിയിരുന്നു.
ആനക്കര സി.കോയക്കുട്ടി മുസ്ലിയാറുടെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് ഉറൂസ് സംഘടിപ്പിച്ചത്.ജാതിമത ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളും ഉറൂസില്‍ പങ്കെടുത്തു. ഇസ്മാ ഈല്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു.
അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.കെ.വി.മുഹമ്മദ് സാഹിബ് അയിലക്കാട്,ഡോ.സി.പി.ബാവഹാജി,പി.കെ.മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ പളളിപ്പുറം,സയ്യിദ് ശിഹാബുദീന്‍ ജിഫ്‌രിതങ്ങള്‍ വല്ലപ്പുഴ, പി.വിയമുഹമ്മദ് മൗലവി എടപ്പാള്‍, കെ.പി.കുഞ്ഞാപ്പഹാജി,കെ.വി.സലാം ഹാജി എന്നിവര്‍ പ്രസംഗിച്ചു.
സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ് രിതങ്ങള്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.അബ്ദുള്‍ ഖാദിര്‍ ഫൈസി തലക്കശ്ശേരി സ്വാഗതവും സി.എം.ബഷീര്‍ ഫൈസി ആനക്കര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."