HOME
DETAILS
MAL
919 പേരുടെ സുരക്ഷ പിന്‍വലിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
backup
April 05 2019 | 19:04 PM
ന്യൂഡല്‍ഹി: അനധികൃതമെന്ന് കണ്ടെത്തി ജമ്മു കശ്മിരിലെ 919 പേരുടെ സുരക്ഷ പിന്‍വലിച്ചതായി കേന്ദ്ര ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
ഇതേതുടര്‍ന്ന് ഇവര്‍ക്കായി നിയോഗിച്ചിരുന്ന 2,768 പൊലിസുകാരെയും 389 സര്‍ക്കാര്‍ വാഹനങ്ങളെയും സ്വതന്ത്രമാക്കാനായതായി ആഭ്യന്തര മന്ത്രാലയം ഇന്നലെ വ്യക്തമാക്കി. സുരക്ഷ പിന്‍വലിച്ച വ്യക്തികളില്‍ 22 പേര് കശ്മിരിലെ വിഘടന വാദി നേതാക്കളാണ്. ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് അറിഞ്ഞ സാഹചര്യത്തിലാണ് ഇവര്‍ക്കു നില്കിയിരുന്ന പിന്തുണ പിന്‍വലിക്കുന്നതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. വിഘടനവാദി നേതാക്കള്‍ക്ക് സുരക്ഷക്കായി നിയോഗിക്കുന്ന പൊലിസ് സേനയുടെ ഉപയോഗം അനാവശ്യമായി മാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുരക്ഷ പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."