സമ്പര്‍ക്ക രോഗം അതിവേഗം ബഹുദൂരം, ജാഗ്രതയില്ലെങ്കില്‍ വരാം മഹാ ദുരന്തം
തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം അധിവേഗം ബഹുദൂരം സഞ്ചരിക്കുന്നു. ഇന്നു മാത്രം സമ്പര്‍ക്കത്തിലൂടെ 35പേര്‍ക്കു രോഗബാധയുണ്ടായി. സമ്പര്‍ക്കം മൂലമുള്ള രോഗികളുടെ എണ്ണത്തിന്റെ ഏറ്റവും കൂടിയ നിരക്കാണിത്. കണ്ണൂര്‍ ജി്ല്ലയിലാണ് ഏറ്റവും പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പിടിപെട്ടത്. രണ്ടാമത് കാസര്‍കോടും മൂന്നാമത് മലപ്പുറവുമാണ്.
സമ്പര്‍ക്കത്തിലൂടെയുള്ള രോഗം ഇരുപത് കടന്നത് കഴിഞ്ഞ ദിവസമാണ്. പിന്നെ താഴേക്കു വന്നിട്ടില്ല.
കൊവിഡ് ബാധിതരുടെ എണ്ണം ഇരുനൂറു കവിഞ്ഞത് ജൂലൈ മൂന്നിനായിരുന്നു. അന്ന് 211 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
ഇന്ന് 193 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ അതില്‍ 35 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. ശനിയാഴ്ച സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 17 ആയിരുന്നു. വ്യാഴാഴ്ച 14 പേര്‍ക്കും വെള്ളിയാഴ്ച 27 പേര്‍ക്കുമായിരുന്നു സമ്പര്‍ക്കത്തിലൂടെ രോഗ ബാധയുണ്ടായത്.
സമ്പര്‍ക്ക രോഗം അതിവേഗം മുന്നോട്ടു കടക്കുമ്പോള്‍ ജാഗ്രതയില്ലെങ്കില്‍ വരും മഹാ ദുരന്തം തന്നെ വരാനിടയുണ്ടെന്ന സൂചനയാണ് വിദഗ്ധര്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."