ജി.എസ്.ടി ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫിസ് ഉപരോധിക്കും
കല്‍പ്പറ്റ: കാലഹരണപ്പെട്ട വാറ്റിന്റെ പേരില്‍ വ്യാപാരികളെ കുരിക്കിലാക്കാന് അനധികൃത സാമ്പത്തിക ലക്ഷ്യം വെച്ച് നോട്ടീസ് അയക്കുന്ന വയനാട് ചരക്ക് സേവന നികുതി ഡെപ്യൂട്ടി കമ്മിഷണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ജൂലൈ 31ന് മാര്‍ച്ച് ചെയ്ത് ഓഫിസ് ഉപരോധിക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
മാര്‍ച്ചിന്റെ മുന്നോടിയായി ജൂലൈ അവസാന വാരത്തില്‍ ജില്ലയിലെ മൂന്ന് താലൂക്കിലുള്ള ജി.എസ്.ടി ഓഫിസിലേക്ക് സംഘടനാ മേഖലാ തലത്തില്‍ മാര്‍ച്ച് ചെയ്ത് ധര്‍ണ നടത്തും. തുടര്‍ന്ന് ജൂലൈ 31ന് വയനാട് ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫിസ് ഉപരോധിക്കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍ അധ്യക്ഷനായി. ഒ.വി വര്‍ഗീസ്, ഇ ഹൈദ്രു, കെ. കുഞ്ഞിരായിന്‍ ഹാജി, കെ.ടി ഇസ്മയില്‍, ഡോ. മാത്യു തോമസ്, ജോജിന്‍ ടി. ജോയി, കെ. ഉസ്മാന്, എം.വി സുരേന്ദ്രന്, പി.വി മഹേഷ്, കമ്പ അബ്ദുല്ല ഹാജി, അഷ്റഫ് കമ്പളക്കാട്, സി.വി വര്‍ഗീസ്, മുജീബ് ചുണ്ടേല്‍, നജീബ് പൂങ്ങാടന്‍, അഷ്റഫ് കൊട്ടാരം, അഷ്റഫ് വേങ്ങാട്, ആതിര മത്തായി, ശ്രീജ ശിവദാസ്, സിജിത്ത് ജയപ്രകാശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."