അഴുക്കുചാല്‍ നിറഞ്ഞ് റോഡില്‍ വെള്ളക്കെട്ട്
കല്‍പ്പറ്റ: ജില്ലയില്‍ നാലാം ദിവസവും കാലവര്‍ഷം കനത്തതിനാല്‍ ഡ്രൈനേജുകള്‍ നിറഞ്ഞ് റോഡില്‍ വെള്ളം കെട്ടികിടക്കുന്നു.
മണിയങ്കോട് മുണ്ടേരി റോഡിലാണ് റോഡില്‍ കാല്‍നട യാത്ര പോലും ദുരിതത്തിലാക്കി വെള്ളം കെട്ടികിടക്കുന്നത്. റോഡരികില്‍ സ്ഥാപിച്ച ഡ്രൈനേജില്‍ ചളിയും മണ്ണും പ്ലാസ്റ്റിക്കുള്‍പ്പടെയുള്ള മാലിന്യങ്ങളും അടിഞ്ഞ് കൂടിയതിനാലാണ് ഡ്രൈനേജുകളിലൂടെ ഒഴുകേണ്ട വെള്ളം റോഡിലൂടെ ഒഴുകുന്നത്. ദിനവും നിരവധി ആളുകള്‍ കാല്‍നടയാത്രയായി സഞ്ചരിക്കുന്ന റോഡ് കൂടിയാണിത്. മണിയങ്കോട് ഭാഗത്ത് നിന്നും മറ്റും മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഇത് കൂടുതല്‍ ദുരിതമായിരിക്കുന്നത്.
മഴക്കാലമായാല്‍ ഇത്തരത്തില്‍ റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നത് പതിവാണ്. വിദ്യാര്‍ഥികളും കൂലിവേല ചെയ്യുന്ന സ്ത്രീകളുള്‍പ്പെടെ ദിനവും നൂറുകണക്കിനാളുകള്‍ കാല്‍നടയായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന റോഡുകൂടിയണിത്. ഇതിലൂടെ ഒന്നോ രണ്ടോ സ്വകാര്യ ബസ് മാത്രമാണ് സര്‍വിസ് നടത്തുന്നത്. മഴ വീണ്ടും തുടര്‍ന്നാല്‍ പ്രദേശത്തിലൂടെയുള്ള വാഹന സൗകര്യം പോലും ഇല്ലാതാവുന്ന സ്ഥിതിയിലാണ്. അധികൃതര്‍ അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും റോഡിന്റെ മറുവശത്ത് ഉള്‍പ്പടെ ഡ്രൈനേജ് സ്ഥാപിച്ചും വരും കാലങ്ങളിലെങ്കിലും ഇതിന് പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."