HOME
DETAILS

ഐ.പി.എല്‍ ഇതുവരെ

  
backup
April 05 2019 | 20:04 PM

%e0%b4%90-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a4%e0%b5%81%e0%b4%b5%e0%b4%b0%e0%b5%86

 

കസറിയ തുടക്കം

സീസണിന്റെ ആദ്യത്തില്‍ തന്നെ ഇന്ത്യയുടെ നായകന്‍മാര്‍ തമ്മിലുള്ള പോരാട്ടമായിട്ടായിരുന്നു ഉദ്ഘാടന മത്സരത്തെ കണ്ടത്. ധോണിയും കോഹ്‌ലിയും നേര്‍ക്കുനേര്‍ വന്നതോടെ പലരും തീപാറുന്നൊരു മത്സരം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. ആദ്യ മത്സരത്തില്‍ തന്നെ കോഹ്‌ലിയുടെ ടീമിന് ഏഴു വിക്കറ്റിന്റെ വന്‍ പരാജയം. 70 റണ്‍സിന് റോയല്‍ ചാലഞ്ചേഴ്‌സിനെ എറിഞ്ഞിടാനും ചെന്നൈക്കായി.


കുതിപ്പ് തുടങ്ങി ചെന്നൈയും ഹൈദരാബാദും

നാല് മത്സരങ്ങളില്‍ മൂന്നിലും ജയം. ഉദ്ഘാടന മത്സരത്തില്‍ തന്നെ റോയല്‍ ചാലഞ്ചേഴ്‌സിനെ ചുരുട്ടിക്കെട്ടിയായിരുന്നു തുടക്കം. ആദ്യമത്സരത്തില്‍ ഏഴു വിക്കറ്റിന്റെ ജയം. രണ്ടാം മത്സരത്തില്‍ ഡല്‍ഹിക്കെതിരേ ആറ് വിക്കറ്റിന്റെ ജയം. മൂന്നാം മത്സരത്തില്‍ രാജസ്ഥാനെതിരേ എട്ട് റണ്‍സ് ജയം. നാലാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 37 റണ്‍സിന്റെ തോല്‍വി. ഇതാണ് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രകടനം. നാല് മത്സരങ്ങള്‍ നേരിട്ട ഹൈദരാബാദ് മൂന്നിലും ജയം സ്വന്തമാക്കി ജയത്തിന്റെ കാര്യത്തില്‍ ചെന്നൈക്കൊപ്പമാണുള്ളത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയോട് തോല്‍വി. രണ്ടാം മത്സരത്തില്‍ രാജസ്ഥാനോട് ജയം. മൂന്നാം മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരേ ജയം. നാലാം മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോടും ജയം. ഇതാണ് ഹൈദരാബാദിന്റെ നേട്ടം.

ക്രീസും കടന്ന് മങ്കാദിങ്

രാജസ്ഥാന്‍ റോയല്‍സും പഞ്ചാബും തമ്മിലുള്ള മത്സരത്തിലായിരുന്നു വിവാദത്തിന് തിരികൊളുത്തിയ മങ്കാദിങ് അരങ്ങേറിയത്. 69 റണ്‍സുമായി അടിച്ചു തകര്‍ക്കുകയായിരുന്ന ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കി അശ്വിന്‍ വിവാദം ക്ഷണിച്ച് വരുത്തി. പിന്നീട് ക്രിക്കറ്റ് ലോകത്തെ പലരും അശ്വിനെതിരേ രംഗത്തെത്തി. ഒടുവില്‍ അശ്വിനും ജാഗ്രതക്കുറവുണ്ടായെന്ന് സമ്മതിച്ചു. ഇപ്പോഴും മങ്കാദിങ്ങിനെ സംബന്ധിച്ചുള്ള സംസാരങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു.

സൂപ്പര്‍ ഓവറും നോബോള്‍ വിവാദവും

സീസണിലെ ഏറ്റവും ത്രില്ലിങ് മത്സരമായിരുന്നു ഡല്‍ഹിയും കൊല്‍ക്കത്തയും തമ്മില്‍ നടന്നത്. നിശ്ചിത സമയത്ത് മത്സരം സമനിലയിലായതിനാല്‍ സൂപ്പര്‍ ഓവറിലേക്ക് മത്സരം നീളുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ബാറ്റിങ് പ്രതീക്ഷയായ റസലിനെ കൊല്‍ക്കത്ത കളത്തിലിറക്കി. എന്നാല്‍ റബാഡയുടെ പന്തില്‍ റസല്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ആവേശം നിറച്ച മത്സരത്തില്‍ ഡല്‍ഹി മൂന്ന് റണ്‍സിന്റെ ജയം സ്വന്തമാക്കി. ആവേശം നിറഞ്ഞ മറ്റൊരു മത്സരമായിരുന്നു മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സും തമ്മില്‍ നടന്നത്. അവസാന ഓവറില്‍ റോയല്‍ ചാലഞ്ചേഴ്‌സിന് ജയിക്കാന്‍ ആറ് റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ അവസാന പന്തില്‍ സിംഗിള്‍ മാത്രമാണ് ബാംഗ്ലൂരിന് ലഭിച്ചത്. പിന്നീടാണ് മലിംഗ എറിഞ്ഞ അവസാന പന്ത് നോബോളാണെന്ന് കണ്ടെത്തിയത്. ഇതിനെതിരേ കോഹ്‌ലി പിന്നീട് രംഗത്തെത്തുകയും ചെയ്തിരുന്നു. ആ പന്ത് നോബോള്‍ വിളിച്ചിരുന്നെങ്കില്‍ ബാംഗ്ലൂരിന് ജയിക്കാമായിരുന്നെന്ന് കോഹ്‌ലി പറഞ്ഞു. കളിക്കുമ്പോള്‍ അമ്പയര്‍മാര്‍ കണ്ണ് തുറന്നിരിക്കണമെന്നും കോഹ്‌ലി പറഞ്ഞു.

തിരിച്ചുവരവ്

പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ഒരു വര്‍ഷത്തോളം കളത്തിന് പുറത്തിരുന്ന് തിരിച്ചെത്തിയ രണ്ട് താരങ്ങളായിരുന്നു വാര്‍ണറും സ്റ്റീവ് സ്മിത്തും. ഇതില്‍ വാര്‍ണറാണ് തിരിച്ച് വരവ് ശരിക്കും ആഘോഷമാക്കിയത്. നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ 264 റണ്‍സുമായി ഡേവിഡ് വാര്‍ണറാണ് റണ്‍ വേട്ടയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് 246 റണ്‍സുമായി ജോണി ബൈറിസ്റ്റോയുമുണ്ട്. ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരേ 53 പന്തില്‍ 85 റണ്‍സ്, രണ്ടാം മത്സരത്തില്‍ രാജസ്ഥാനെതിരേ 37 പന്തില്‍ 69, മൂന്നാം മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരേ 55 പന്തില്‍ 100 റണ്‍സ്, നാലാം മത്സരത്തില്‍ ഡല്‍ഹിക്കെതിരേ 18 പന്തില്‍ 10 റണ്‍സ് ഇതാണ് നാല് മത്സരങ്ങളിലെ വാര്‍ണറുടെ റണ്‍ വേട്ട. അതേസമയം, സ്മിത്തിന് കാര്യമായ നീക്കമൊന്നും നടത്താനായില്ല. മൂന്ന് മത്സരങ്ങളില്‍ 86 റണ്‍സാണ് സമ്പാദ്യം. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ സ്മിത്ത് ഇറങ്ങുന്ന സ്ഥാനവും താരത്തിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. എന്തായാലും തിരിച്ചുവരവില്‍ ക്ലച്ച് പിടിക്കാന്‍ സ്മിത്തിനായിട്ടില്ല.


കൂറ്റന്‍ സ്‌കോര്‍ ഹൈദരാബാദിന്


17 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയത് ഹൈദരാബാദായിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് ഹൈദരാബാദ് താരങ്ങള്‍ അടിച്ചുകൂട്ടിയത്. റോയല്‍ ചാലഞ്ചേഴ്‌സിനെതിരേയുള്ള ആ മത്സരത്തില്‍ 118 റണ്‍സിന്റെ ഏറ്റവും വലിയ ജയവും ഹൈദരാബാദ് സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ ചെന്നൈക്കെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് നേടിയ 70 റണ്‍സാണ് ഏറ്റവും കുറഞ്ഞ സ്‌കോര്‍.


കൂടുതല്‍ റണ്‍സ്, വിക്കറ്റ്, ഉയര്‍ന്ന സ്‌കോര്‍

* ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ഹൈദരാബാദ് താരം ഡേവിഡ് വാര്‍ണര്‍ 264 റണ്‍സ്. രണ്ടാം സ്ഥാനത്ത് ജോണി ബൈറിസ്റ്റോ 246 റണ്‍സ്.
* റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം യുസ്‌വേന്ദ്ര ചഹല്‍. നാല് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റാണ് ചഹല്‍ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളായ ഡ്വെയ്ന്‍ ബ്രാവോയും ഇമ്രാന്‍ താഹിറും ഏഴ് വിക്കറ്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
* ഹൈദരാബാദ് ബാറ്റ്‌സ്മാന്‍ ജോണി ബൈറിസ്റ്റോയാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ താരം. റോയല്‍ ചാലഞ്ചേഴ്‌സിനെതിരേ 114 റണ്‍സാണ് താരം നേടിയത്.

നിര്‍ഭാഗ്യം കൈമുതലാക്കി കോഹ്‌ലി

സീസണിലെ ആദ്യ മത്സരത്തിലെ വമ്പന്‍ തോല്‍വിയോടെയാണ് കോഹ്‌ലിയുടെ തുടക്കം. പിന്നീട് കളിച്ച മൂന്നിലും ജയം കാണാനായില്ല. നായകന്‍ എന്ന നിലയില്‍ വട്ടപ്പൂജ്യം. ആദ്യ മത്സരത്തില്‍ ആറ്, രണ്ടാം മത്സരത്തില്‍ 46, മൂന്നാം മത്സരത്തില്‍ മൂന്ന്, നാലാം മത്സരത്തില്‍ 23 ഇതാണ് നായകന്റെ നാല് മത്സരത്തിലെ സമ്പാദ്യം. അഞ്ചാം മത്സരത്തില്‍ തകര്‍ത്തു കളിച്ചു. 49 പന്തില്‍ നിന്ന് 84 റണ്‍സാണ് കോഹ്‌ലി സ്വന്തമാക്കിയത്. മുംബൈക്കെതിരേയും ഹൈദരാബാദിനെതിരേയും ഉള്ള മത്സരങ്ങള്‍ ജയിക്കാമായിരുന്നെങ്കിലും മികച്ചൊരു ക്യാപ്റ്റന്റെ റോള്‍ നിറവേറ്റാന്‍ കഴിയാത്തത് തോല്‍വിക്ക് കാരണമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തണം'- സജി ചെറിയാൻ്റെ മടപ്പള്ളി പ്രസംഗം, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Kerala
  •  14 days ago
No Image

മസ്‌കത്ത് നൈറ്റ് ഫെസ്‌റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെ; പരിപാടികൾ ഏഴ് വേദികളിലായി നടക്കും

oman
  •  14 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ടെംപോ വാൻ മറിഞ്ഞു; അപകടത്തിൽ എട്ട് കുട്ടികൾക്ക് പരുക്ക്

latest
  •  14 days ago
No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  14 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  14 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  14 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  14 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  14 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  14 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  14 days ago