HOME
DETAILS
MAL
കൊറിയന്‍ മേഖല ആണവ വിമുക്തമാക്കണമെന്ന് ചൈന
backup
April 23 2017 | 20:04 PM
ഏതന്‍സ്: കൊറിയന്‍ ഉപഭൂഖണ്ഡം ആണവവിമുക്തമാക്കണമെന്ന അഭിപ്രായവുമായി ചൈന. മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഉത്തര കൊറിയയുടെ അടുത്ത സഖ്യകക്ഷിയായ ചൈനയുടെ നിലപാട് മാറ്റം.
മേഖല പൂര്‍ണമായും ആണവവിമുക്തമാക്കണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.
ഏതന്‍സില്‍ ഗ്രീക്ക് വിദേശകാര്യ മന്ത്രി നിക്കോസ് കോട്സിയാസുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്നം പരിഹരിക്കാന്‍ മുഖ്യ പങ്കാളിത്തം വഹിക്കാന്‍ തങ്ങള്‍ക്കാകില്ല. എന്നാല്‍ പ്രശ്നപരിഹാരത്തിനുള്ള എല്ലാ സാധ്യതകളും സ്വാഗതം ചെയ്യും. ഉ.കൊറിയയുടെ ആണവ പദ്ധതികളെ നിര്‍ത്താന്‍ ചൈന സമ്മര്‍ദം ചെലുത്തണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."