വെള്ളക്കെട്ടില്‍ ലോറി താഴ്ന്നു; പേരോല്‍ വളവില്‍ ഗതാഗതം സ്തംഭിച്ചു
നീലേശ്വരം: ലോറി കുഴിയില്‍ താണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. സിമന്റ് കയറ്റി പോവുകയായിരുന്ന ലോറിയാണ് ഇന്നലെ രാവിലെ ഒന്‍പതിന് നീലേശ്വരം-ഇടത്തോട് റോഡില്‍ പേരോല്‍ വളവിലെ വെള്ളക്കെട്ടില്‍ ലോറി താണത്. മഴവെള്ളത്തില്‍ ഓവുചാലില്‍ വെള്ളം നിറഞ്ഞതിനാലാണ് ലോറി കുഴിയില്‍ വീണത്. ലോറി കുഴിയില്‍ വീണതോടെ ഇതുവഴിയുള്ള ഗതാഗതം സ്തംഭിക്കുകയായിരുന്നു.
ഇടത്തോട് റോഡില്‍ കിഴക്കന്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പട്ടേന വഴിയും കിഴക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ബ്ലോക്ക് ഓഫിസ് റോഡു വഴിയും തിരിച്ചുവിടുകയായിരുന്നു. വാഹനങ്ങള്‍ ഇതുവഴി തിരിച്ചുവിട്ടതോടെ മലയോര മേഖലയില്‍നിന്ന് താലൂക്ക് ആശുപതിയിലേക്ക് വരുന്ന രോഗികളും റെയില്‍വെ സ്റ്റേഷനിലേക്ക് വരേണ്ട യാത്രക്കാരും ഏറെ ബുദ്ധിമുട്ടി. പിന്നീട് രണ്ട് ലോറികളെത്തിച്ച് കുഴിയില്‍ വീണ ലോറിയില്‍നിന്ന് സിമന്റ് മാറ്റിയാണ് ലോറി പുറത്തേക്ക് എടുത്തത്.
ഗതാഗതം പുനസ്ഥാപിച്ചത് ഉച്ചക്ക് ഒരു മണിക്കാണ്. കോണ്‍വെന്റ് വളവ് മുതല്‍ താലൂക്ക് ആശുപത്രി വരെയുള്ള റോഡിന് വീതി കുറഞ്ഞതിനാല്‍ ഇതു വഴിയുള്ള ഗതാഗതം ഏറെ ദുര്‍ഘടം പിടിച്ചതാണ്. ഈ ഭാഗങ്ങളില്‍ റോഡിന് വീതികൂട്ടി ഗതാഗത തടസം ഒഴിവാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."