HOME
DETAILS

ഭീകരര്‍ക്കൊപ്പം പിടിയിലായ  മുന്‍ ഡി.എസ്.പി ദേവീന്ദര്‍ സിങ്ങിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു 

  
backup
July 07 2020 | 02:07 AM

%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2
 
 
 
 
ഇന്ത്യയില്‍ ആക്രമണം നടത്താനുള്ള ഗൂഢാലോചനകളില്‍ സിങ്ങിന് പങ്കുണ്ടെന്ന് കുറ്റപത്രം
 
ന്യൂഡല്‍ഹി: ഭീകരര്‍ക്കൊപ്പം പിടിയിലായ ജമ്മു കശ്മിരിലെ മുന്‍ ഡി.എസ്.പി ദേവീന്ദര്‍ സിങിനും മറ്റ് അഞ്ചു പേര്‍ക്കുമെതിരേ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കുറ്റപത്രം സമര്‍പ്പിച്ചു. പിടിയിലായി അഞ്ചു മാസത്തിന് ശേഷമാണ് യു.എ.പി.എ കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരസംഘടന നടത്തിയ ഗൂഢാലോചനകളില്‍ സിങിന് പങ്കുള്ളതായി കുറ്റപത്രത്തില്‍ പറയുന്നു.
തന്ത്ര പ്രധാന വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി പാക് ഉദ്യോഗസ്ഥര്‍ ദേവീന്ദര്‍സിങിനെ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നും കുറ്റപത്രത്തിലുണ്ട്. സിങിന് ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ട്. സുരക്ഷിതമായ സാമൂഹിക മാധ്യമങ്ങള്‍ ഇതിനായി ഇവര്‍ ഉപയോഗപ്പെടുത്തിയതായും എന്‍.ഐ.എ ചൂണ്ടിക്കാട്ടുന്നു.  
ദേവീന്ദര്‍ സിങിനൊപ്പം പിടിയിലായ ഹിസ്ബുല്‍ ഭീകരരായ നവീദ് മുഷ്താഖ്, റാഫി അഹമ്മദ് റാത്തര്‍, നിയമ വിദ്യാര്‍ഥി ഇര്‍ഫാന്‍ ഷാഫി മിര്‍ എന്നിവര്‍ക്കെതിരേയും മറ്റ് രണ്ട് പ്രതികളായ തന്‍വീര്‍ അഹമ്മദ് വാനി, സയ്ദ് ഇര്‍ഫാന്‍ അഹമ്മദ് എന്നിവര്‍ക്കെതിരേയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 
  നേരത്തെ നിശ്ചിത സമയപരിധിക്കുള്ളില്‍ ഡല്‍ഹി പൊലിസ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്ന സാഹചര്യത്തില്‍ ദേവീന്ദര്‍ സിങിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിരുന്നു. ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സുരക്ഷിതരായി തന്റെ വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു  ജനുവരി 11ന് തെക്കന്‍ കശ്മിരിലെ കുല്‍ഗാം ജില്ലയില്‍നിന്ന് ദേവീന്ദര്‍ സിങ് പിടിയിലായത്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago