കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു ആരോഗ്യവകുപ്പിനെതിരേ നാട്ടുകാര്‍
ആലക്കോട്: ചപ്പാരപ്പടവ് പഞ്ചായത്തിലെ മംഗര ബദരിയാ നഗറില്‍ വളര്‍ത്തു കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. മലമ്പനിക്കെതിരേയുള്ള പ്രതിരോധ ലായനി സ്‌പ്രേ ചെയ്തതാണ് കോഴികള്‍ ചത്തൊടുങ്ങാന്‍ കാരണമെന്നാണ് ആക്ഷേപം.
ബദരിയ നഗറിലെ ഒരു കുടുംബത്തില്‍ മലമ്പനി റിപ്പോര്‍ട്ട് ചെയ്തതായുള്ള വിവരത്തെ തുടര്‍ന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച ആരോഗ്യ വകുപ്പ് അധികൃതര്‍ ഈ പ്രദേശത്തെ വീടുകളില്‍ ലായനി സ്‌പ്രേ ചെയ്തത്. ചില വീടുകള്‍ക്ക് ഉള്ളില്‍ വരെ ഇത്തരത്തില്‍ പ്രതിരോധ ലായനി തളിച്ചതായി നാട്ടുകാര്‍ പറയുന്നു.
പല ഗ്രൂപ്പുകളിലായി എത്തിയ ആരോഗ്യ പ്രവര്‍ത്തകരാണ് മരുന്ന് തളിച്ചത്. ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാത്തതാണ് കോഴികള്‍ കൂട്ടത്തോടെ ചാകാന്‍ ഇടയായതെന്നാണ് ആരോപണം.
പള്ളി നടയില്‍ ആലി മുസ്‌ല്യാര്‍, മകള്‍ സുമയ്യ, പാലക്കോടന്‍ ആയിഷ, കടമ്പേരി ഇബ്രാഹിം തുടങ്ങിയവരുടെ അമ്പതോളം വളര്‍ത്തു കോഴികളാണ് ചത്തത്. കോഴികള്‍ കൂട്ടത്തോടെ ചാകാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."