കോടികള്‍ മുടക്കിയ ജലസംഭരണിയില്‍ വീണ്ടും ചോര്‍ച്ച
നെയ്യാറ്റിന്‍കര: കോടികള്‍ മുടക്കിയ ജലസംഭരിണിയില്‍ വീണ്ടും ചോര്‍ച്ച.ജല അതോറിറ്റി നെയ്യാറ്റിന്‍കര ഡിവിഷനു കീഴിലെ വണ്ടിചിറ കുടിവെള്ള പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ കോടികള്‍ ചെലവൊഴിചതായി രേഖകളില്‍ കാണിച്ചിരിയ്ക്കുന്നത്. പാറശാല, കൊല്ലയില്‍, ചെങ്കല്‍ തുടങ്ങിയ പഞ്ചായത്തുകളിലെ ഏകദേശം ഒരു ലക്ഷത്തിലധികം വരുന്ന ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്ന സര്‍ക്കാരിന്റെ കുടിവെള്ള പ്ലാന്റാണ് വണ്ടി ചിറ. ഇവിടെ നിന്നും വെള്ളത്തേ ശുദ്ധീകരിച്ച് ജനങ്ങള്‍ക്ക് പമ്പ് ചെയ്ത് അവരുടെ വീടുകളില്‍ എത്തണം.എന്നാല്‍ ഇങ്ങനെയുള്ള ശുദ്ധീകരണം നടക്കുന്നുണ്ടോയെന്നതിലും സംശയം ഉണ്ട്. വണ്ടി ചിറയിലെ ജലസംഭവരിണിക്ക് വര്‍ഷങ്ങളായി ചോര്‍ച്ച ഉണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ട് അധികൃതര്‍ കോടികള്‍ ചെലവിട്ട് പ്രൊജക്റ്റ് വിഭാഗത്തിന് പണി തുടരാനുള്ള അനുമതിയും നല്‍കി. കോടികള്‍ മുടക്കി വണ്ടിച്ചിറ ആധുനിക രീതിയില്‍ നവീകരണം നടപ്പാക്കിയതായി സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു കൊള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും ഉയര്‍ന്നു.
വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നവീകരണം നടത്തിയ വണ്ടി ചിറകുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും നടത്തി.എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് മന്ത്രിയും വകുപ്പ് തല മറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും മടങ്ങിയതിനു പിന്നാലേ ജലസംഭരിണി വീണ്ടും ചോര്‍ന്നു തുടങ്ങി. കോടികള്‍ മുടക്കി എന്ത് ചെയ്തു എന്നതിന് കരാറുകാര്‍ക്കോ മറ്റ് ഉദ്യോഗസ്ഥര്‍ക്കോ മറുപടിയില്ല. ജലസംഭരിണിയിലെ ചോര്‍ച്ച ജല അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ ഇന്നും അറിഞ്ഞിട്ടുമില്ലായെന്നാണ് മറ്റൊരു സത്യം. കൂടാതേ കുടിവെള്ളം ശുദ്ധീകരിയ്ക്കുന്നതിന് ചെറിയ അളവില്‍ ഉപയോഗിയ്ക്കുന്ന ക്ലോറിന്‍ പൈപ്പ് പ്പൊട്ടി ജീവനക്കാരുടെ ഇടപെടലില്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്.
ഇത്തരത്തില്‍ അപകടം വിതയ്ക്കുന്ന പല പൈപ്പുകളും വിലനിലവാരം പോലുമില്ലാത്ത തെന്നും പരക്കേ ആക്ഷേപമുണ്ട്.ഇത്തരത്തില്‍ വലിയൊരുകുടിവെളള സ്രോതസ്സിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന അഴിമതികള്‍ക്കെതിരെ ജന രോക്ഷം ഉയരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."