കോട്ടക്കലില്‍ ഏഴ് സര്‍ക്കാര്‍ സ്കൂളുകള്‍ക്കു കൂടി വാഹനം
കോട്ടക്കല്‍: മണ്ഡലത്തില്‍ നടപ്പാക്കുന്ന പൊതു വിദ്യഭ്യാസ ശാക്തീകരണ പദ്ധതി പ്രകാരം വിവിധ പഞ്ചായത്തുകളിലെ ഏഴ് സര്‍ക്കാര്‍ സ്കൂളുകള്‍ക്കു കൂടി വാഹനങ്ങള്‍ നല്‍കും. ജി.യു.പി എസ് നായാടിപ്പാറ, ജി.എല്‍.പി.എസ് അത്തിപ്പറ്റ, ജി.എല്‍.പി.എസ് വടക്കുമ്പുറം, കോട്ടക്കല്‍ ഗവ.രാജാസ് എച്ച്.എസ്.എസ്, ഇരിമ്പിളിയം ജി.എച്ച്.എസ്.എസ്, കുറ്റിപ്പുറം ജി.എച്ച്.എസ്.എസ്, പേരശ്ശന്നൂര്‍ ജി.വി.എച്ച്.എസ്.എസ് എന്നീ ഏഴ് സര്‍ക്കാര്‍ സ്കൂളുകള്‍ക്കാണ് ഈ വര്‍ഷം വാഹനം നല്‍കുന്നത്. ബസുകള്‍ നല്‍കുന്നതിനായി 94.55 ലക്ഷം (94,55800) രൂപ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് വകയിരുത്തി.
19ന് വിതരണ ഉദ്ഘാടനം നടക്കും. സംഘാടക സമിതി യോഗത്തില്‍ കോട്ടക്കല്‍ നഗരസഭാ ചെയര്മാന് കെ.കെ നാസര്‍ അധ്യക്ഷനായി. മലപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.എ റഹ്മാന്, വളാഞ്ചേരി നഗരസഭാ ചെയര്‍പേഴ്സണ്‍ എം. ഷാഹിന ടീച്ചര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.സി ഷമീല ടീച്ചര്‍, കെ.ടി ഉമ്മുകുത്സു , വൈസ് പ്രസിഡന്റുമാരായ വഹീദാ ബാനു, പി.വി മോഹനന്, പി. വേലായുധന്, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന്മാരായ സാജിദ് മങ്ങാട്ടില്‍, എന്‍.ഉമ്മുകുത്സു, മുഹമ്മദലി പള്ളിമാലില്‍, സി. മുസ്തഫ, ലത മാരായത്ത്, രാജാസ് സ്കൂള്‍ പ്രധാനാധ്യാപിക കെ.വി ലത, കെ. മുഹമ്മദ് മുസ്തഫ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."