HOME
DETAILS
MAL
ശക്തമായ മഴ; അരക്കുപറമ്പില്‍ കുടിവെള്ളസംഭരണി തകര്‍ന്നുവീണു
backup
July 10 2018 | 07:07 AM
അരക്കുപറമ്പ്: കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയില്‍ അരക്കുപറമ്പില്‍ ജലനിധി കുടിവെള്ള പദ്ധതിയുടെ ജലസംഭരണി തകര്‍ന്നുവീണു. താഴേക്കോട് പഞ്ചായത്തിലെ അരക്കുപറമ്പ് മാന്തോണിക്കുന്നില് 2002ല്‍ സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ സംഭരണിയാണ് കഴിഞ്ഞദിവസം വൈകീട്ട് വലിയ ശബ്ദത്തോടെ പൊട്ടിവീണത്.
മേഖലയിലെ അറുപതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനായി സ്ഥാപിച്ച പതിനായിരം ലിറ്ററിന്റെ സംഭരണിയാണിത്. കുന്നിന് മുകളില്‍ സ്ഥാപിച്ച സംഭരണിക്ക് ചുറ്റുമായി പത്തോളം വീടുകളുമുണ്ട്. ഇതിനാല്‍, പൊട്ടിവീണ ടാങ്ക് താഴേക്ക് പതിക്കാത്തതിനാല്‍ വന്‍ദുരന്തമാണ് വഴിമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."