HOME
DETAILS
MAL
ബി.ജെ.പി ഭരണത്തോടൊപ്പം വര്‍ഗീയത വളര്‍ത്തുന്നു: സി.പി.ഐ
backup
April 23 2017 | 21:04 PM
ആനക്കര: ഇന്ത്യയില്‍ ബി.ജെ.പി ഭരണത്തോടൊപ്പം വര്‍ഗീയത വളര്‍ത്തുന്നുവെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സുരേഷ് രാജ് പറഞ്ഞു. സി.പി.ഐ ആനക്കര ലോക്കല്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടാറ്റ മുതല്‍ അംബാനിവരെയുളളവരാണ് ബി.ജെ.പിയുടെ ഭരണം നിയന്ത്രിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ മുതലുള്ള നിത്യോപയോഗ സാധനങ്ങളുടെ വില നിശ്ചയിക്കുന്നതും വില ഉയര്‍ത്തുന്നതും ഇത്തരം കുത്തക മുതലാളിമാര്‍ക്ക് വേണ്ടിയാണ് അദ്ദേഹം പറഞ്ഞു. വി. സുബ്രഹ്മണ്യന് അധ്യക്ഷനായി. പി.ടി ഹംസ, പി.കെ ചെല്ലക്കുട്ടി, രവീന്ദ്ര മൂന്ന് കുടിയില്‍ പ്രസംഗിച്ചു. ആനക്കരയിലെ പുതിയ ഓഫിസിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് പി.സി വേലായുധന്, കെ.പി രാജന്, കെ.പി .ഹരിദാസന് നേത്യത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."