വാസവന്റെ റോഡ്‌ഷോ 13ന് വൈക്കത്ത്
വൈക്കം: കോട്ടയം ലോക്‌സഭാ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എന്‍ വാസവന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം 13നു വൈക്കത്ത് റോഡ്‌ഷോ സംഘടിപ്പിക്കാന്‍ ഇടതുപക്ഷ വിദ്യാര്‍ഥി-യുവജന കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് എം.പി സാനു അധ്യക്ഷനായി. എല്‍.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ പി.സുഗതന്‍, സി.പി.എം ഏരിയാ സെക്രട്ടറി കെ.അരുണന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, നഗരസഭ ചെയര്‍മാന്‍ പി ശശിധരന്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി.സി അനില്‍കുമാര്‍, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി പി.ആര്‍ ശരത്കുമാര്‍, അഡ്വ. എം.ജി രഞ്ജിത്ത്, അഡ്വ. അംബരീഷ് ജി.വാസു, അഡ്വ. എ.മനാഫ്, ആര്‍.നികിതകുമാര്‍, അനന്ദു ഉണ്ണി എന്നിവര്‍ സംസാരിച്ചു. 13നു വൈകുന്നേരം നാലിന് തലയോലപ്പറമ്പില്‍ നിന്ന് ആരംഭിക്കുന്ന റോഡ്‌ഷോ വൈക്കം ടൗണില്‍ സമാപിക്കും. അഞ്ചു മുതല്‍ പഞ്ചായത്ത് തലത്തിലും നഗരസഭ പ്രദേശത്തും കണ്‍വന്‍ഷനുകള്‍ ചേരും. ബൂത്തുകളില്‍ യുവജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും സ്‌ക്വാഡ് വീടുകളിലെത്തി വോട്ടഭ്യര്‍ഥിക്കും. 'വി.എന്‍ വാസവനോടൊപ്പം യുവത' എന്ന സന്ദേശമുയര്‍ത്തി 17നു കോട്ടയത്ത് സംഘടിപ്പിക്കുന്ന പരിപാടിയില്‍ വൈക്കത്തുനിന്ന് അഞ്ഞൂറു പേരെ പങ്കെടുപ്പിക്കാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."