HOME
DETAILS
MAL
കെ ഫോണ്‍ പദ്ധതിയിലും സഹായിയായി പ്രൈസ് വാട്ടര്‍ റൈസ് കൂപ്പര്‍ കമ്പനി
backup
July 08 2020 | 02:07 AM
തിരുവനന്തപുരം: ഇ മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്കിയ പ്രൈസ് വാട്ടര്‍ റൈസ് കൂപ്പറെന്ന ഇംഗ്ലീഷ് കമ്പനി സംസ്ഥാന സര്‍ക്കാറിന്റെ കെ ഫോണ്‍ പദ്ധതിയുടേയും സഹായി. കെ.എസ്.ഇ.ബിയും കെ.എസ്.ഐ.റ്റി.ഐ.എല്ലും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് രൂപീകരിച്ച കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് ലിമിറ്റഡ് എന്ന ജോയിന്റ് വെഞ്ച്വര്‍ കമ്പനിയെ സഹായിക്കാനാണ് പ്രൈസ് വാട്ടര്‍ റൈസ് കൂപ്പറിനെ സര്‍ക്കാര്‍ നിയോഗിച്ചത്. പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റായി ആണ് ഇവരെ നിയോഗിച്ചത്. ഇ മൊബിലിറ്റി പദ്ധതി വിവാദമായതോടെയാണ് ഇതുസംബന്ധിച്ച വിവരങ്ങളും പുറത്തുവന്നത്.
ഇതിനിടെ കഴിഞ്ഞ 24നു ചേര്‍ന്ന മന്ത്രിസഭാ യോഗം കെ ഫോണ്‍ പദ്ധതിക്കായി ഏഴു സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുന്നതിനുവേണ്ടി തീരുമാനിച്ചിരുന്നു. ഇതില്‍ വന്‍ ശമ്പളം ലഭിക്കുന്ന ഒരു പ്രധാന തസ്തിക സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷിനു വേണ്ടി സൃഷ്ടിച്ചതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സെബിയുടെ നിരോധനം നേരിട്ടിരുന്ന കമ്പനിക്ക് 2017 മുതല്‍ വിവിധ കരാറുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് നേരത്തെ പ്രതിപക്ഷം വിവാദമാക്കിയിരുന്നു. ആരോപണങ്ങള്‍ നേരിടുന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാറുകള്‍ നല്‍കുക മാത്രമല്ല പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റായി അവരെ കെ ഫോണ്‍ പദ്ധതിയില്‍ നിയമിച്ചതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."