HOME
DETAILS
MAL
കപ്പല്‍ കണ്ടെത്താനായില്ല; മത്സ്യമേഖലയില്‍ പ്രതിഷേധം
backup
July 10 2018 | 07:07 AM
മട്ടാഞ്ചേരി: പുറംകടലില്‍ മത്സ്യബന്ധന വള്ളം ഇടിച്ചു തകര്‍ത്ത ചരക്ക്കപ്പല്‍ കണ്ടെത്താനായില്ല. ഞായറാഴ്ച പുലര്‍ച്ചേ ഒരു മണിക്കാണ് കൊച്ചിക്ക് പടിഞ്ഞാറ് അപകടമുണ്ടായത്. കൊച്ചിയില്‍ നിന്ന് പോയ ഡിവൈന്‍ എന്ന ഫൈബര്‍ ബോട്ടാണ് തകര്‍ന്നത്. അഞ്ച് തൊഴിലാളികളില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടു പേര് ചികിത്സയ്ക്ക് ശേഷം നാട്ടിലേയ്ക്ക് തിരിച്ചു.
ഒഡീഷയിലേയ്ക്ക് പോകുകയായിരുന്ന മയൂരിയെന്ന കപ്പലാണ് ഇടിച്ചതെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. പ്രതിദിനം 200ല്‍ ഏറെ ചരക്ക് യാത്രാ കപ്പലുകള്‍ സഞ്ചരിക്കുന്ന കടല്‍ പാതയില്‍ കപ്പല്‍ കണ്ടെത്തുക സാങ്കേതിക സഹായത്തോടെ മാത്രമേ കഴിയുവെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര് ഷത്തിനകം ഏട്ടോളം അപകടങ്ങള്‍ നടന്നുവെങ്കിലും ഒരു കപ്പലിനെതിരെ മാത്രമാണ് കേസ് എടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."