തരുവണയിലും കാന്തപുരം വിഭാഗത്തിന്റെ ഗുണ്ടാവിളയാട്ടം
തരുവണ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന തരുവണ കുന്നുമ്മലങ്ങാടിയിലെ ജുമാ മസ്ജിദില്‍ പൊലിസ് സഹായത്തോടെ കാന്തപുരം വിഭാഗത്തിന്റെ ഗുണ്ടാവിളയാട്ടം. പള്ളിയില്‍ ജുമുഅ നിസ്‌കാരത്തിനെത്തിയവരെ യാതൊരു പ്രകോപനവുമില്ലാതെ പൊലിസും എ.പി വിഭാഗം ഗുണ്ടകളും ചേര്‍ന്ന് അക്രമിക്കുകയായിരുന്നു.
ജുമുഅ നിസ്‌കാരത്തിന് ശേഷം പ്രാര്‍ഥനയില്‍ മുഴുകിയവര്‍ക്ക് നേരെയാണ് ഔദ്യോഗിക വേഷത്തില്‍ പള്ളിക്കുള്ളില്‍ കയറിയ പൊലിസിന്റെ പരാക്രമം. കണ്ണില്‍ക്കണ്ടവരെയെല്ലാം ലാത്തി ഉപയോഗിച്ച് പൊലിസ് അടിച്ചു വീഴ്ത്തി. വെള്ളമുണ്ട സ്‌റ്റേഷനിലെ എസ്.ഐയും സംഘവുമാണ് ഇതിന് നേതൃത്വം നല്‍കിയത്.
പരുക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ട് പോകുന്നത് തടയാനും പൊലിസ് ശ്രമിച്ചെന്നും അക്രമികളെ സഹായിക്കാനുള്ള ആസൂത്രിത നീക്കമാണ് പൊലിസ് നടത്തിയതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. പൊലിസിന്റെയും എ.പി വിഭാഗത്തിന്റെയും ആക്രമണത്തില്‍ നാസര്‍ കാഞ്ഞായി, സൈനുദ്ദീന്‍ കുറിങ്ങാലോടന്‍, കെ. നിസാര്‍, എം. അനസ്, താജുദ്ദിന്‍, എ. ഇസ്മാഈല്‍, കെ. അമ്മദ്, എം. ആബിദ്, കെ. സാബിത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരുക്കേറ്റവരെ എസ്.വൈ.എസ് സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍, ഇബ്രാഹിം ഫൈസി പേരാല്‍, ഹാരിസ് ബാഖവി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ മമ്മൂട്ടി നിസാമി, ജില്ലാ വൈസ് പ്രസിഡന്റ് മൊയ്തുട്ടി യമാനി, സാജിദ് മൗലവി, ലീഗ് നേതാക്കളായ എം.സി ഇബ്രാഹിം ഹാജി, കെ.സി മായിന്‍ ഹാജി, പടയന്‍ മുഹമ്മദ്, പി.കെ അമീന്‍, കെ.സി സലീം, അഡ്വ: റഷീദ് പടയന്‍, പി.വി.എസ്സ് മൂസ്സ, സിദീഖ് മൗലവി എന്നിവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."