ചെറുകിട കരാറുകാരുടെ കുടുംബസംഗമം
വടക്കാഞ്ചേരി: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് വടക്കാഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുംടുംബക്ഷേമ പദ്ധതി അംഗങ്ങളുടെ കുടുംബ സംഗമവും കെ.വി വാസു കുടുംബ ധനസഹായ വിതരണവും നടന്നു. വ്യവസായ കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.കെ ഭാസ്ക്കരന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ആര് സോമനാരായണന്‍, എന്‍.കെ പ്രമോദ് കുമാര്‍, കൗണ്‍സിലര്‍മാരായ എ.എസ് സുരേന്ദ്രന്, പ്രസീത സുകുമാരന്‍, ടി.വി സണ്ണി, ചന്ദ്ര മോഹന്‍ കുമ്പളങ്ങാട്, മധു അമ്പലപുരം, എരുമപ്പെട്ടി പഞ്ചായത്ത് മെമ്പര്‍ സി.എ ജോസഫ്, ഭാസ്ക്കരന്‍ വടക്കൂട്ട്, വി.വി മോഹനന്, കെ.എം ഇസ്മയില്‍, ശശികുമാര്‍ കൊടയ്ക്കാടത്ത്, ബാബു തോമസ്, മണികണ്ഠന് കറുകപുത്തൂര്‍, സി.കെ മുരളീധരന്, കെ.കെ സജികുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."