ഇതരസംസ്ഥാന തൊഴിലാളികളെ തുറന്ന വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് വ്യാപകം
കണ്ണൂര്‍: ടിപ്പര്‍ ലോറിയിലും പിക്അപ് വാനുകളിലുമായി തൊഴിലാളികളെ കുത്തിനിറച്ച് കൊണ്ടുപോവുന്നത് വ്യാപകം. മാടുകളെ പോലെ ഇതരസംസ്ഥാന തൊഴിലാളികളെ തൊഴിലിടങ്ങളില്‍ എത്തിക്കുന്നത് യാതൊരു സുരക്ഷയും പാലിക്കാതെയെന്ന് ആക്ഷേപം. തുറന്ന വാഹനങ്ങളില്‍ ഇത്തരത്തില്‍ ആളുകളെ കയറ്റിക്കൊണ്ടുപോകരുതെന്ന ട്രാഫിക് നിയമം ലംഘിച്ചാണ് തൊഴിലാളികളെ കുത്തിനിറക്കുന്നത്. നിര്‍മാണ സൈറ്റുകളില്‍ നിന്നുമാണ് ഇങ്ങനെ കൊണ്ടുപോവുന്നത്. നിര്‍മാണ ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ കൊണ്ടുപോവുന്നതിനും മറ്റുമാണ് സാധാരണ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. വേനല്‍ ചൂടില്‍ ചുട്ടു പൊള്ളുമ്പോള്‍ തൊഴിലാളികളുടെ സംരക്ഷണത്തിനായി നിരവധി ജാഗ്രതാ നിര്‍ദേശങ്ങള്‍ ഉണ്ടെങ്കിലും അവയൊക്കെ കാറ്റില്‍ പറത്തി നിര്‍മാണ മേഖലയില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ്. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികളെ കുത്തി നിറക്കുന്നത് പതിവു കാഴ്ചയാണ്. സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാതെയാണ് അമിത വേഗതയില്‍ ലോറിയിലുള്ള ഈ മനുഷ്യകടത്ത്. പരിശോധന കര്‍ശനമാക്കാത്തതാണ് ഇത്തരം നിയമലംഘനം കൂടുന്നത്. ചൂട് കൂടിയതോടെ നിര്‍മാണ മേഖലയിലെ സമയക്രമത്തില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാനദുരന്ത നിവാരണ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. 11മുതല്‍ മൂന്ന്‌വരെയുള്ള വെയില്‍ കൊള്ളരുതെന്ന നിര്‍ദേശവുമുണ്ട്. ഇതൊന്നും വകവെക്കാതെയാണ് തൊഴിലിടങ്ങളില്‍ നിന്നു മറ്റൊരു തൊഴിലിടങ്ങളിലേക്ക് ഇവരെ കടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."